മനാമ: ബഹ്റൈനില്‍ നിന്നും പുറത്തേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം എംപിമാര്‍ അംഗീകരിച്ചു. ബഹ്റൈനിലുള്ള ആറു ലക്ഷത്തിലധികം പ്രവാസികള്‍ അയക്കുന്ന പണത്തിന് ഫീസ് ചുമത്തി പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുകയാണ് ലക്ഷ്യം.
നിര്‍ദേശം അംഗീകാരത്തിനായി ശൂറ കൌണ്‍സിലിന് സമര്‍പ്പിച്ചു. നേരത്തെ ഇത്തരമൊരു തീരുമാനം കൊണ്ടുവന്നപ്പോള്‍ ഫീസോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്വതന്ത്ര സമ്പദ് വ്യവസ്ഥ എന്ന നയം ഇതിലൂടെ ലംഘിക്കപ്പെടുമെന്നു കാണിച്ച് ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് (സിബിബി) ഈ നിര്‍ദേശം തള്ളിയിരുന്നു.
പൊതുമേഖലയില്‍ വിദേശികളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനുള്ള തീരുമാനത്തിനും പാര്‍ലമെന്റില്‍ എംപിമാര്‍ അംഗീകാരം നല്കി. പൊതുമേഖലയില്‍ ജോലിചെയ്യുന്ന ബഹ്റൈനികളല്ലാത്തവരില് പകുതി ജോലിക്കാരെ അവരുടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുമ്പോള്‍ പുതുക്കാതിരിക്കുന്നതാണ് പദ്ധതി.
ഇതുവഴി തൊഴിലില്ലാത്ത ബഹ്റൈനി പൗരന്മാര്ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. സുദീര്‍ഘമായ ചര്‍ച്ചയ്ക്കൊടുവിലാണ് പാര്‍ലമെന്റ് ഇക്കാര്യത്തില്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രാതിനിധ്യ കൌണ്‍സില്‍, ശൂറ കൌണ്‍സില്‍ മന്ത്രി ഖനിം അല്‍ ബുനൈന്‍ ചൂണ്ടിക്കാട്ടി.
പതിനേഴുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനല്ല; പെണ്‍കുട്ടി പറഞ്ഞത് നുണ
ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ