Wednesday March 20th, 2019 - 5:07:am
topbanner
topbanner

അമേരിക്കയിലുണ്ടായത് പ്രളയം; ചീങ്കണ്ണിയും പാമ്പും വന്നതിനെക്കുറിച്ച് ബാബു ആന്റണി

NewsDesk
അമേരിക്കയിലുണ്ടായത് പ്രളയം; ചീങ്കണ്ണിയും പാമ്പും വന്നതിനെക്കുറിച്ച് ബാബു ആന്റണി

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹുസ്റ്റണിലുള്ള തന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും എത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് നടന്‍ ബാബു ആന്റണി. ചീങ്കണ്ണിയും പാമ്പുമൊക്കെ എത്തിയെന്ന വാര്‍ത്തകേട്ട് നാട്ടില്‍നിന്നു പലരും വിളിച്ചിരുന്നു.

എന്നാല്‍, എന്റെ വീട്ടിലല്ല, ഒന്നരമൈല്‍ മാറിയുള്ള മറ്റൊരു വീട്ടിലാണത്. ഇവിടെ തടാകങ്ങളില്‍ ചീങ്കണ്ണികള്‍ ധാരാളമുണ്ട്. ജനവാസകേന്ദ്രങ്ങളിലേക്കു കടന്നെത്തുന്നതും പതിവാണ്. കുറച്ചു കഴിയുമ്പോള്‍ തിരികെപ്പോകും.

ദിവസങ്ങളായി ഹൂസ്റ്റണില്‍ നിലയ്ക്കാത്ത മഴയാണ്. ഹാര്‍വി ചുഴലിക്കാറ്റിനൊപ്പം മഴയെത്തുമെന്നു കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. പക്ഷേ, വെള്ളപ്പൊക്കം ആരും പ്രതീക്ഷിച്ചില്ല.

സമീപത്തെ അണക്കെട്ടു നിറഞ്ഞതിനാല്‍ നേരത്തേ പൊലീസ് അപകടമുന്നറിയിപ്പു നല്‍കിയിരുന്നു. ആവശ്യക്കാര്‍ക്ക് ഒഴിയാം എന്നായിരുന്നു ആദ്യ അറിയിപ്പ്. സാഹചര്യങ്ങള്‍ കടുത്തതോടെ എല്ലാവരും നിര്‍ബന്ധമായും ഒഴിയണമെന്ന നിര്‍ദേശമെത്തി. ഇതോടെ ഹൂസ്റ്റണില്‍ തന്നെ മറ്റൊരു സ്ഥലത്തുള്ള കൂട്ടുകാരന്റെ വസതിയിലേക്കു താമസം മാറി. ഇവിടെ റോഡുകള്‍ വെള്ളംനിറഞ്ഞ് 75 ശതമാനവും വണ്ടിയോടിക്കാന്‍ സാധിക്കാത്ത നിലയിലാണ്. വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഞ്ചുവരെ അവധിയാണ്.

മലയാളികളുടേത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കൂട്ടായ്മകളും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നു. കഴിയുന്നത്ര ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നുണ്ട്. പല ഹോട്ടലുകളിലും ഭക്ഷണവും താമസവും സൗജന്യമായി നല്‍കുന്നു. സൗജന്യ ചികില്‍സയുമായി ഇന്ത്യന്‍ ഡോക്ടര്‍മാരും രംഗത്തുണ്ട്. സ്ഥിതിഗതികള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നാണു പ്രതീക്ഷ. രണ്ടു ദിവസത്തിനകം വീട്ടിലേക്കു തിരിച്ചുപോകാനായേക്കുമെന്നും ബാബു ആന്റണി പറഞ്ഞു.

Viral News

Read more topics: babu antony, home, houston
English summary
babu antony home houston
topbanner

More News from this section

Subscribe by Email