Wednesday March 20th, 2019 - 1:18:pm
topbanner
topbanner

ദീര്‍ഘകാല വിസയ്ക്ക് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം

fasila
ദീര്‍ഘകാല വിസയ്ക്ക് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം

നിക്ഷേപകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് ദീര്‍ഘകാല വിസ അനുവദിക്കുക. ഇതോടെ രാജ്യത്തെ സർക്കാർ വകുപ്പുകൾ വിസകൾക്ക് ഉടൻ അപേക്ഷ സ്വീകരിച്ച് തുടങ്ങും.

ഇതുവരെ മിക്ക തൊഴിൽ വിസകളും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പുതുക്കൽ നിർബന്ധമായിരുന്നു. നിക്ഷേപകർ, വ്യവസായികൾ, ശാസ്ത്രജ്ഞർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ തുടങ്ങിയവർക്ക് ദീർഘകാല വിസ അനുവദിക്കുന്നതിന് നടപടി ആരംഭിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ പ്രഖ്യാപിച്ചു.

പ്രതിഭകൾക്കുള്ള മികച്ച രാജ്യമായ യു.എ.ഇ അങ്ങനെ തന്നെ തുടരുമെന്നും എല്ലാ മാർഗദർശികളുടെയും സ്വപ്നങ്ങൾ സഫലീകരിക്കുന്ന ഭൂമികയായിരിക്കുമെന്നും മുഹമ്മദ് ബിൻ റാശിദ് ട്വീറ്റിൽ പറഞ്ഞു. ശാസ്ത്ര മികവിനുള്ള മുഹമ്മദ് ബിൻ റാശിദ് പുരസ്കാര പട്ടികയിൽ ഇടം നേടിയ 20 ഫൈനലിസ്റ്റുകൾക്ക് ജനുവരിയിൽ ദീർഘകാല വിസ അനുവദിച്ചിരുന്നു.

പ്രതിഭകളെ യു.എ.ഇയിലേക്ക് ആകർഷിക്കാനും രാജ്യത്ത് നിക്ഷേപം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നടപടി. നിക്ഷേപകർക്കും വിദഗ്ധർക്കും കൂടുതൽ ആകർഷകമായ രാജ്യമായി ഇതോടെ യു.എ.ഇ മാറും. ദീർഘകാല വിസ എന്ന നിക്ഷേപകരുടെ നീണ്ട കാലത്തെ ആവശ്യം കൂടിയാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.

Viral News

English summary
approval of the UAE cabinet for long term visa
topbanner

More News from this section

Subscribe by Email