Tuesday September 18th, 2018 - 9:06:pm
topbanner
Breaking News

സൗദി വനിതാ പൈലറ്റുകളെ തേടുന്നു ; 24 മണിക്കൂറിനുള്ളില്‍ കിട്ടിയത് ആയിരം അപേക്ഷകള്‍

suji
സൗദി വനിതാ പൈലറ്റുകളെ തേടുന്നു ; 24 മണിക്കൂറിനുള്ളില്‍ കിട്ടിയത് ആയിരം അപേക്ഷകള്‍

വനിതാ പൈലറ്റുകളേയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്‌ളെയ്‌നാസിന് 24 മണിക്കൂറിനകം ലഭിച്ചത് ആയിരം അപേക്ഷകള്‍. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്.

വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സൗദി കിരീടാവകാശിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഫ്‌ളെയ്‌നാസ് എയര്‍ലൈന്‍സില്‍ അപേക്ഷകള്‍ നിരവധിയെത്തിയത്. സഹ പൈലറ്റ്, എയര്‍ഹോസ്റ്റസ് എന്നി വിഭാഗങ്ങളിലാണ് റിക്രൂട്ട്‌മെന്റ്.

English summary
airline seeking saudi women pilots flight attendants gets 1000 applications
topbanner

More News from this section

Subscribe by Email