Monday September 24th, 2018 - 1:18:pm
topbanner

മലയാളി യുവതി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

NewsDesk
മലയാളി യുവതി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂര്‍ സ്വദേശികളായ ജയിംസ് ഷൈല ദമ്ബതികളുടെ മകള്‍ സ്മൃതി (25) ആണ് മരിച്ചത്.

റോഡ് മുറിച്ചു കടക്കവേ കാറിടിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ മുറൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സ്മൃതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഗ്ലോബൽ വിംഗ്സ് റെന്‍റ് എ കാർ കന്പനിയിൽ രണ്ടു വർഷമായി എച്ച്ആർ മാനേജരായി ജോയി ചെയ്തുവരികയായിരുന്നു. ഒരു മാസം മുൻപാണ് സ്മൃതി നാട്ടിൽ പോയി തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പിതാവ് ജയിംസ് മുസഫയിൽ ഒരു സ്വകാര്യ കന്പനിയിലും മാതാവ് ഷൈല എൽഎൽഎച്ച് ആശുപത്രിയിലും ജോലി ചെയ്യുന്നു. അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വന്നത്. അഖില സഹോദരിയാണ്. 

Read more topics: abudhabi, accident, chalakkudi,
English summary
abudhabi accident chalakkudi jaims shaila killed
topbanner

More News from this section

Subscribe by Email