Saturday September 22nd, 2018 - 4:43:pm
topbanner

ദുബായ്; 13 കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച പ്രവാസിക്കെതിരെ പരാതി

fasila
ദുബായ്; 13 കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച പ്രവാസിക്കെതിരെ പരാതി

ദുബായ്: പതിമൂന്നു വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ പ്രവാസിക്കെതിരെ കേസ്. 27 വയസ്സുള്ള ഇന്ത്യക്കാരനെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബമാണ് രംഗത്തെത്തിയത്. ഇയാളുടെ കുടുംബ സുഹൃത്തുക്കളുടെ മകളെയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ദുബായില്‍ കഴിയുന്ന ഇന്ത്യന്‍ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. മകളുടെ ഇ-മെയില്‍ അക്കൗണ്ടില്‍ സുപരിചിതനായ വ്യക്തി അയച്ച അശ്ലീല ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയാണ് കണ്ടത്.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി വീട്ടില്‍ വരുമ്പോള്‍ മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ അയച്ചതുവഴി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്‍ പെണ്‍കുട്ടിയെ പലപ്പോഴായി ചുംബിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

വീട്ടില്‍ വരുമ്പോഴെല്ലാം പ്രതി തന്നോട് മോശമായി പെരുമാറുകയും ബലമായി ചുംബിക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കി. തനിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിരുന്നു. പിന്നീട്, ഇ-മെയില്‍ വഴി ദൃശ്യങ്ങള്‍ അയച്ചു തരാന്‍ തുടങ്ങി. രക്ഷിതാക്കളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ ഭയമായിരുന്നു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.

പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാളെ ചോദ്യം ചെയ്ത പൊലീസിനോട് പറഞ്ഞത്. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ് ളാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അവകാശപ്പെട്ടു. കേസ് വീണ്ടും ഡിസംബര്‍ 17ന് പരിഗണിക്കും.

Read more topics: dubai, 13 year old, porn clips
English summary
Woman shocked to find porn-clips on 13-year-old daughter's email
topbanner

More News from this section

Subscribe by Email