Thursday September 20th, 2018 - 2:33:pm
topbanner
Breaking News

15 വര്‍ഷത്തിനുശേഷം ഗള്‍ഫിലെത്തിയ വിഎസ്സിന് വന്‍ സ്വീകരണം

NewsDesk
15 വര്‍ഷത്തിനുശേഷം ഗള്‍ഫിലെത്തിയ വിഎസ്സിന് വന്‍ സ്വീകരണം

മനമ: 15 വര്‍ഷത്തിനുശേഷം ആദ്യമായി ഗള്‍ഫിലെത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ബഹറൈനില്‍ വന്‍ സ്വീകരണം. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ വിഎസ്സിനെ സ്വീകരിക്കാനെത്തിയത്.

ബഹറൈനിലെ സാംസ്‌കാരിക സംഘടനയായ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വിഎസ് എത്തിയത്. സമ്മേളനത്തിന്റെ ഭാഗമായി വൈകുന്നേരം ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതു പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.

വിഎസിനെ കാണാന്‍ സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ബഹറൈനിലേക്ക് ഒഴുകിയെത്തി. വിഎസിനൊപ്പം മകന്‍ അരുണ്‍ കുമാറും പേഴ്‌സണല്‍ സെക്രട്ടറി വിനോദും ഗണ്‍മാനുമുണ്ടായിരുന്നു.

ചടങ്ങില്‍ മുന്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, ശാന്തിഗിരി ആശ്രമ മഠധിപതി സ്വാമി ഗുരു രത്‌നം ജ്ഞാനതപസ്വി, ചെമ്പഴന്തി മഠധിപതി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവരും പങ്കെടുക്കും.

Read more topics: v s achuthanandan, Bahrain
English summary
VS Achuthananthan reached in dubai
topbanner

More News from this section

Subscribe by Email