Monday November 19th, 2018 - 6:27:am
topbanner

കാലാവധി അവസാനിക്കാനിരിക്കെ യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

NewsDesk
കാലാവധി അവസാനിക്കാനിരിക്കെ യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

അബൂദബി: പൊതുമാപ്പ് കാലാവധി യുഎഇ ഭരണകൂടം നീട്ടി. ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. ഡിസംബര്‍ ഒന്നുവരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നു നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് മൂന്നു മാസത്തെ പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരുന്നത്.

കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. പിന്നീട് പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കേണ്ടി വരും. ആറ് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്‍ 62000 പേര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പൊതുമാപ്പ് സമയം നീട്ടി നല്‍കിയത്.

Read more topics: UAE, amnesty, extended,
English summary
UAE amnesty scheme extended one month
topbanner

More News from this section

Subscribe by Email