Wednesday September 18th, 2019 - 5:16:pm
topbanner
Breaking News
jeevanam

യുഎഇയില്‍ കാലാവസ്ഥാ മോശമാകാൻ സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

RA
യുഎഇയില്‍ കാലാവസ്ഥാ മോശമാകാൻ സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: അബുദാബിയില്‍ കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. പൊടിയും മണല്‍കാറ്റും ദൂരക്കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തുറസായ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1500 മീറ്ററില്‍ താഴെയാവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 46 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വൈകുന്നേരം ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Viral News

Read more topics: UAE, WEATHER, REPORT, AUTHORITY
English summary
UAE WEATHER REPORT AUTHORITY
topbanner

More News from this section

Subscribe by Email