Wednesday September 19th, 2018 - 3:04:am
topbanner
Breaking News

യു.എ.ഇ.യിൽ പൊതുമാപ്പ് ഇന്നുമുതൽ

renjini
യു.എ.ഇ.യിൽ പൊതുമാപ്പ് ഇന്നുമുതൽ

ദുബായ്: ആവശ്യമായ താമസരേഖകളില്ലാതെ യു.എ.ഇ.യില്‍ താമസിക്കുന്ന വിദേശികള്‍ക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ശിക്ഷനടപടികളൊന്നും കൂടാതെ ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം.

 ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് നടപ്പാക്കുന്നത്.രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. കൃത്യമായ മാര്‍ഗങ്ങളിലൂടെ യു.എ.ഇ.യില്‍ എത്തുകയും എന്നാല്‍, മതിയായ താമസരേഖകളില്ലാതെ ഇപ്പോള്‍ ഇവിടെ തങ്ങുകയും ചെയ്യുന്ന ആര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍, സാമ്പത്തിക ക്രമക്കേടുകളിലും പോലീസ് കേസുകളിലും പെട്ടവര്‍ക്ക് അവസരമുണ്ടാവില്ല. 

ആറുവര്‍ഷത്തിനുശേഷമാണ് യു.എ.ഇ.യില്‍ പൊതുമാപ്പ് നിലവില്‍വരുന്നത്. അവസാനമായി 2012ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു പൊതുമാപ്പിന്റെ കാലാവധി. യു.എ.ഇ. അടുത്തകാലത്തായി നടത്തിവരുന്ന വിസാ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പൊതുമാപ്പ്.

Read more topics: UAE, Public, amnesty
English summary
Public amnesty today from the UAE
topbanner

More News from this section

Subscribe by Email