Tuesday September 25th, 2018 - 1:02:am
topbanner

ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ മരുന്ന് വില്‍ക്കരുതെന്ന് നിര്‍ദ്ദേശം

renjini
ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ മരുന്ന് വില്‍ക്കരുതെന്ന് നിര്‍ദ്ദേശം

യുഎഇ: ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ വിപണനം നിര്‍ത്തി വയ്ക്കാന്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിർദേശം.ക്യാന്‍സറിന് കരണമാകുന്ന എന്‍ നൈട്രോസോഡിമെന്റാലാമിന്‍ എന്ന രാസവസ്തു അടങ്ങിയതായാണ് കണ്ടെത്തിയത്. ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മര്‍ദ്ദത്തിനും ഉപയോഗിക്കുന്ന വള്‍സാര്‍ടന്‍ എന്ന ഘടകത്തിലാണ് ഇത് കണ്ടെത്തിയത്.

ചൈനയിലെ ഷീജിയാങ് ഹുവാഹെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പാദിപ്പിക്കുന്ന ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എല്ലാ മെഡിക്കല്‍ ജില്ലകളുടെയും ഡയറക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്.ചൈനീസ് നിര്‍മിതമായ മരുന്നുകളാണ് വിപണനം നിര്‍ത്തി വെച്ചത്.യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിര്‍ദേശം ബാധകമാണ്. ഈ മരുന്ന് രോഗികള്‍ക്ക് നല്‍കരുതെന്നും പകരം മറ്റ് കമ്പനികളുടെ മരുന്ന് ഉപയോഗിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ മരുന്ന് മാറ്റി ഉപയോഗിക്കാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാന്‍സറിന് കരണമാകുന്ന എന്‍ നൈട്രോസോഡിമെന്റാലാമിന്‍ എന്ന രാസവസ്തു അടങ്ങിയതായാണ് കണ്ടെത്തിയത്. ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മര്‍ദ്ദത്തിനും ഉപയോഗിക്കുന്ന വള്‍സാര്‍ടന്‍ എന്ന ഘടകത്തിലാണ് ഇത് കണ്ടെത്തിയത്. ചൈനയിലെ ഷീജിയാങ് ഹുവാഹെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പാദിപ്പിക്കുന്ന ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എല്ലാ മെഡിക്കല്‍ ജില്ലകളുടെയും ഡയറക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്.

Read more topics: UAE, cancer, medicines,
English summary
The proposal is not to sell medicines that can cause cancer
topbanner

More News from this section

Subscribe by Email