topbanner
Sunday December 17th, 2017 - 7:36:am
topbanner
topbanner

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനും അതൃപ്തി

NewsDesk
മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനും അതൃപ്തി

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനും അതൃപ്തി. മന്ത്രി തോമസ് ചാണ്ടി സ്ഥാനമെഴിഞ്ഞ് അഗ്നിശുദ്ധി വരുത്തണമെന്നാണിവരുടെയാവശ്യം.

കുവൈത്ത് ചാണ്ടി എന്നറിയപ്പെടുന്ന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നാല് മാസം മുമ്പ് മന്ത്രി സ്ഥാനമേറ്റപ്പോള്‍ പ്രതീക്ഷയായിരുന്ന കുവൈത്തിലെ മലയാളി സമൂഹത്തിനും. എന്നാല്‍, ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കുവൈറ്റിലെ മലയാളി സമൂഹവും അത്യപ്തിയിലാണ്

ജനതാ കൾച്ചറൽ സെന്റർ ഉൾപ്പെടെയുള്ള സംഘടനകൾ മാധ്യമങ്ങളുമായി ആശങ്ക പങ്കുവെച്ചു. മന്ത്രിയായതിന് ശേഷം ഒരു തവണമാത്രമാണ് ചാണ്ടി കുവൈത്തിലെത്തിയത്. അന്ന് അദ്ദേഹത്തിന് വിവധ സംഘടനകളുടെ നേത്യത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് കുവൈറ്റിലെ നിരവധി കേന്ദ്രങ്ങളിൽ മലയാളികൾ നൽകിയത്.

തങ്ങൾ അഭിമാനപൂർവ്വം കണ്ടിരുന്ന കുവൈറ്റ് ചാണ്ടിയുടെ മന്ത്രിപദത്തിന് കളങ്കമുണ്ടായിരിക്കുന്നുവെന്ന് കുവൈറ്റിലെ മലയാളി സമൂഹം ഒന്നടങ്കം പറയുന്നു. വ്യവസായിയായ തോമസ് ചാണ്ടിയെ ഉൾകൊളളാം പക്ഷേ ഇത്രയും ആരോപണക്കൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മന്ത്രി പദമൊഴിഞ്ഞ് അന്വേഷണം നേരിട്ട് നിരപാരാധിത്വം തെളിയിക്കാനാണ് തോമസ് ചാണ്ടി ശ്രമിക്കേണ്ടതെന്നാണ് ഇവരുടെ ആവശ്യം.

English summary
Thomas Chandy Lake Palace Resort issue Kuwaiti malayalees
topbanner topbanner

More News from this section

Subscribe by Email