Saturday September 22nd, 2018 - 5:21:am
topbanner

മഴപെയ്യിക്കാന്‍ യുഎഇയില്‍ കൃത്രിമ കൊടുമുടി നിര്‍മിക്കുന്നു

NewsDesk
 മഴപെയ്യിക്കാന്‍ യുഎഇയില്‍ കൃത്രിമ കൊടുമുടി നിര്‍മിക്കുന്നു

മഴപെയ്യിക്കാന്‍ യുഎഇയില്‍ കൃത്രിമ കൊടുമുടി നിര്‍മിക്കുന്നു. കൃത്രിമ ദ്വീപ്, കൃത്രിമ തടാകം, കൃത്രിമ മഞ്ഞുവീഴ്ച എന്നീ പരീക്ഷണങ്ങളുടെ വിജയവുമായാണ് യുഎഇ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

മലകളാണ് മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴപെയ്യിക്കുന്നുതെന്നാണല്ലോ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വന്‍ കൊടുമുടികള്‍ പണിതുയര്‍ത്തിയാല്‍ എന്നും മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇത്തരമൊരു പരീക്ഷണത്തിന് പിന്നിലെന്നാണ് ഗവേഷകരുടെ വിശദീകരണം. കൃത്രിമ കൊടുമുടിയെക്കുറിച്ച് പഠിക്കാന്‍ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോര്‍പറേഷന്‍ ഫോര്‍ അറ്റമോസ്ഫിയര്‍ റിസര്‍ച്ചിനെയാണ് സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎഇയിലെ കാലാവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്. ചൂടും തണുപ്പുമെല്ലാം ക്രമംതെറ്റി എത്തുന്നതുമൂലം പലപ്പോഴും താപനില കുത്തനെ ഉയരാന്‍ ഇടയാക്കുന്നു. ഇതാണ് മംവഷകരെ ഇത്തരമൊരു പരീക്ഷണത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. പരീക്ഷണം സാധ്യമായാല്‍ ലോകത്തെ ആദ്യ കൃത്രിമ കൊടുമുടി ആയിരിക്കും ഇത്.

കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

ജിഷയുടെ കൊലപാതകം; ശരീരത്തില്‍ 38 മുറിവുകള്‍

Read more topics: UAE, build, mountain, rain
English summary
The UAE may build a mountain to make it rain
topbanner

More News from this section

Subscribe by Email