Friday December 14th, 2018 - 9:45:am
topbanner

സൗദിയില്‍ വാട്‌സ്ആപ്പ് കോളുകള്‍ക്ക് വിലക്ക് നീക്കി

NewsDesk
സൗദിയില്‍ വാട്‌സ്ആപ്പ് കോളുകള്‍ക്ക് വിലക്ക് നീക്കി

റിയാദ് : സൗദിയില്‍ വാട്‌സ്ആപ്പ് വോയ്‌സ് കോള്‍ സേവനത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് സൗജന്യ വോയ്‌സ് കോള്‍ സേവനം ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇയിലെ ടെലികോം കമ്പനികളാണ് ആദ്യമായി സേവനത്തിന് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 മുതലാണ് വാട്‌സ് ആപ്പ് വോയിസ് കോള്‍ സേവനത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം, വിലക്ക് നീക്കിയത് സംബന്ധിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വാട്‌സ്ആപ്പ് കോളുകള്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്നു കാണിച്ച് സൗദി ടെലികോം അതോറിറ്റിക്ക് നേരത്തെ പ്രമുഖ സൗദി കമ്പനികള്‍ പരാതി നല്‍കിയിരുന്നു. സമാനമായ രീതിയില്‍ പല ഗള്‍ഫ് രാജ്യങ്ങളും വാട്‌സ്ആപ്പ് കോളുകള്‍ നിരോധിച്ചിരുന്നു.

വിദ്യാര്‍ഥിനിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

Read more topics: Saudi arabia, WhatsApp, ban
English summary
Saudi arabia lifts WhatsApp call ban
topbanner

More News from this section

Subscribe by Email