Friday November 16th, 2018 - 3:03:am
topbanner

സൗദിയിൽ ഏറ്റവും കൂടുതൽ ജോലി തേടുന്നത് ആരാണെന്ന് അറിയുമോ...

renjini
സൗദിയിൽ ഏറ്റവും കൂടുതൽ ജോലി തേടുന്നത് ആരാണെന്ന് അറിയുമോ...

സൗദി: ജോലിക്കായി കൂടുതലും സൗദി അറേബ്യയിൽ എത്തുന്നത് ആരാണെന്നറിഞ്ഞാൽ ഞെട്ടും, എൺപത് ശതമാനവും സ്ത്രീകളാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ഇരുപത് ശതമാനം മാത്രമേ പുരുഷൻമാരുള്ളു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഉദ്യോഗാർത്ഥികളുടെ എണ്ണം വർധിച്ചത്.ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ 9 ലക്ഷം വനിതകളാണ് തൊഴില്‍ കാത്തിരിക്കുന്നത്.തൊഴില്‍രഹിതരില്‍ 26.8 ശതമാനവും ഒരു വര്‍ഷത്തിലേറെയായി തൊഴിലന്വേഷണത്തിലാണ്.

45 ശതമാനം ജോലി അന്വേഷിക്കാന്‍ തുടങ്ങിയത് ആറു മാസത്തിനിടെയാണ്. തൊഴില്‍രഹിതരില്‍ 31.1 ശതമാനം സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തൊട്ടാകെ തൊഴില്‍ തേടുന്നവരില്‍ ആറ് ലക്ഷത്തോളം പേര്‍ യൂണിവേഴ്സിറ്റി ബിരുദധാരികളാണ്.

ഇവരില്‍ ഭൂരിഭാഗവും വനിതകളാണ്. പുരുഷന്മാര്‍ക്കിടയില്‍ 7.6 ശതമാനവും വനിതകള്‍ക്കിടയില്‍ 30.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഔദ്യോഗിക കണക്കിലാണ് വനിതാ മുന്നേറ്റം സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ ഉദ്യോഗാര്‍ഥികളായി ഉള്ളത് 11 ലക്ഷത്തോളം പേരാണ്. ഇതില്‍ 8,99,000 വനിതാ ഉദ്യോഗാര്‍ഥികളാണ് രാജ്യത്തുള്ളത്. 1,73,000 പുരുഷ ഉദ്യോഗാര്‍ഥികളും.

Read more topics: Saudi Arabia, work, women
English summary
More than eighty percent of those looking for work in Saudi Arabia are women
topbanner

More News from this section

Subscribe by Email