topbanner
Friday May 26th, 2017 - 8:30:pm
topbanner

സൗദി അറേബ്യയില്‍ ഭീകരവാദപ്രവര്‍ത്തനം നടത്തിയ 47പേരുടെ വധശിക്ഷ നടപ്പിലാക്കി

NewsDesk
സൗദി അറേബ്യയില്‍ ഭീകരവാദപ്രവര്‍ത്തനം നടത്തിയ 47പേരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്  സൗദി അറേബ്യയില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തിയ  47 പേരെ  വധശിക്ഷയ്ക്ക് വിധേയരാക്കി.  ഭീകരസംഘടനയായ അല്‍ ഖായ്ദ അംഗങ്ങളാണ് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരില്‍ അധികവും.രാജ്യത്തിനെതിരെ ഭീകരപ്രവര്‍ത്തനം നടത്തിയതിനാണ് ശിക്ഷയെന്ന് ദേശീയ ചാനലിലൂടെ പുറത്ത് വിട്ട പ്രസ്താവനയില്‍ സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

2003നും 2006നും ഇടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതിന് പിടിയിലായ ഭീകരില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ടവരുടെ ശിക്ഷയാണ് സൗദി ഒറ്റദിവസം കൊണ്ട് നടപ്പാക്കിയത്.വധശിക്ഷയ്ക്ക് വിധേയരായവരില്‍ 45 പേരും സൗദി പൗരന്‍മാരാണ്. ഒരാള്‍ ആഫ്രിക്കന്‍ വംശജനും മറ്റൊരാള്‍ ഇറാന്‍ വംശജനുമാണെന്നാണ് റിപ്പോര്‍ട്ട്. ഒവധശിക്ഷയ്ക്ക് വിധേയനാക്കിയവരില്‍ ഒരു ഷിയ മുസ്ലിം പുരോഹിതനും ഉണ്ട്.

ദേശീയ ചാനലിലൂടെ നടത്തിയ പ്രസ്താവനയില്‍ വധശിക്ഷയെ സാധൂകരിക്കുന്ന ഖുറാന്‍ ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള വിഡിയോയില്‍ വിവിധ ആക്രമണങ്ങള്‍ സൗദിയില്‍ വരുത്തിവച്ച നാശനഷ്ടങ്ങളും  കൊല്ലപെട്ടവരുടെയും ദൃശ്യങ്ങള്‍ ഉണ്ട്. 

English summary
Saudi Arabia executes 47 terrorism convicts
topbanner topbanner

More News from this section

Subscribe by Email