topbanner
Wednesday July 26th, 2017 - 2:12:am
topbanner

എം ടി മുഹമ്മദാലിയ്ക്ക് സംസ്കൃതി യാത്രയയപ്പ് നല്‍കി

fasila
എം ടി മുഹമ്മദാലിയ്ക്ക് സംസ്കൃതി യാത്രയയപ്പ് നല്‍കി

ദോഹ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്ക് യാത്രയാകുന്ന സംസ്കൃതി വൈസ് പ്രസിഡന്റ്റ് ശ്രീ എം ടി മുഹമ്മദാലിയ്ക്ക് ഖത്തര്‍ സംസ്കൃതി യാത്രയയപ്പ് നല്‍കി. ഖത്തറിലെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളില്‍ സജീവസാനിധ്യമായിരുന്ന മുഹമ്മദാലി തുടക്കം മുതല്‍ സംസ്കൃതി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

ഖത്തര്‍ എയര്‍വെസിലെ ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ദേഹം തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ്. സ്കില്‍സ്‌ ഡെവലപ്പ്മെന്റ് സെന്ററില്‍ വൈസ് പ്രസിഡന്റ് സന്തോഷ്‌ തൂണേരി അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്കൃതി മുന്‍ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ എം സുധീര്‍, വനിതാവേദിക്ക് വേണ്ടി അര്‍ച്ചന , വിവിധ യൂനിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു. മലയാളി സമൂഹത്തിനു വേണ്ടി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വേറിട്ട ശബ്ദമാണ് സംസ്കൃതിയുടെതെന്നു മറുപടി പ്രസംഗത്തില്‍ ശ്രീ മുഹമ്മദാലി പറഞ്ഞു. സംസ്കൃതി സെക്രട്ടറി ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ശിവാനന്ദന്‍ വൈലൂര്‍ നന്ദിയും പറഞ്ഞു.

English summary
Culture was given the journey for M T Muhammadhali
topbanner topbanner

More News from this section

Subscribe by Email