Friday November 16th, 2018 - 8:55:am
topbanner

ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം

NewsDesk
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം

ഒമാനിലെ നിസ്!വയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിസ്‌വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമ്മാസ്, കോട്ടയം സ്വദേശി റൂയ എന്നിവരാണ് മരിച്ച മലയാളികള്‍. ബസ് ജീവനക്കാരായ ഒമാന്‍ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. സ്‌കൂളില്‍ നിന്ന് ബഹ്!ലയിലേക്ക് വിനോദയാത്ര ബസുകളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്.

സ്വദേശികളായ രണ്ട് ബസ്സ് ജീവനക്കാരാണ് മരിച്ച മറ്റുള്ളവര്‍. നിസ്‌വ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ബഹലയിലേക്ക് വിനോദ സഞ്ചാരത്തിനു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. മൂന്നു വിദ്യാര്‍ഥികള്‍ നിസ്‌വ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരു അദ്ധ്യാപികയുടെ നിലയും ഗുരുതരമാണ്. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബസില്‍ മീന്‍ കൊണ്ടുപോയ ട്രക്ക് ഇടിച്ചാണ് അപകടം. മൂന്ന് വിദ്യാര്‍ഥികള്‍ നിസ്!വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് നിസാരപരിക്കുണ്ട്. മുഹമ്മദ് ഷമ്മാസിന്റെ മൃതദേഹം ബഹ്!ല ആശുപത്രിയിലും, റോയയുടെ മൃതദേഹം നിസ്!വ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Read more topics: Oman, nizwa, school bus, accident
English summary
Oman, nizwa indian school bus accident 2 malayali student student killed
topbanner

More News from this section

Subscribe by Email