Friday September 20th, 2019 - 4:27:pm
topbanner
Breaking News
jeevanam

നെടുമുടി വേണു കുട്ടനാടില്‍ നിന്ന് തുഴഞ്ഞ 'ജീവിതനൗക' സാരംഗി റിയാദ്

NewsDesk
നെടുമുടി വേണു കുട്ടനാടില്‍ നിന്ന് തുഴഞ്ഞ 'ജീവിതനൗക' സാരംഗി റിയാദ്

റിയാദ്: ഹൃസ്വസന്ദര്ശകനാര്ത്ഥം റിയാദില്‍ എത്തിയ മലയാളത്തിന്റെ എക്കാലത്തെയും അതുല്യ നടന്‍ അഭിനയത്തിന്റെ വിസ്മയ സാമ്രാട്ട് നെടുമുടി വേണുവിനെ റിയാദ് സാരംഗി കലാസാംസ്‌ക്കാരിക വേദി മൊമെന്റോ നല്‍കി ആദരിച്ചു. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ മുതര്ന്ന കലാക്കാരനായ അഭിനയകുലപതി നെടുമുടി വേണുവിനെ ആദരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സാരംഗി ഭാരവാഹികള്‍ അദ്ദേഹത്തെ അറിയിക്കുകയുണ്ടായി സംഘടനയെ കുറിച്ചും അതിന്റെ പ്രവര്ത്തയനത്തെ കുറിച്ചും അദ്ദേഹത്തെ ധരിപ്പികുകയുംസംഘടനയുടെ ഉപഹാരം സീകരിച്ചുകൊണ്ട് അവശത അനുഭവിക്കുന്ന കാലാക്കാരന്മാരെ സംരഷിക്കുന്നതിന് തൂടക്കം കൊടുത്ത് പ്രവര്ത്തിമക്കണമെന്നും അദ്ദേഹം അഭിപ്രായപെടുകയുണ്ടായി

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ഒരാളാണ്. നെടുമുടി എന്നപേരില്‍അറിയപ്പെടുന്നനെടുമുടിവേണു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തിയത്. 1978ല്‍ അരവിന്ദന്‍  സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കുകയും. തകര എന്ന സിനിമയിലൂടെ ജനമനസില്‍ സ്ഥാനപിടിക്കുകയും ചെയ്തു. പത്മരാജന്റെ ഒരിടത്തൊരുഫയല്‍വാന്‍ കാരണവര്‍വേഷങ്ങളിലേക്കുള്ളചുവടുമാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ഒരാളായിമാറുകയും അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക്കരുത്തേകി. ടെലിവിഷന്‍പരമ്പരകളിലുംനെടുമുടിവേണു സജീവമാണ്.

കാലവും സിനിമയും മാറുന്ന ലോകത്ത് കലാകാരന്റെ നല്ല മനസ്സാണ് അദേഹത്തില്‍ കാണാന്‍ കഴിയുന്നത് . നല്ല ചിത്രങ്ങള്‍ ചെയുന്നതിന്റെകൂടെ നല്ലൊരുമനുഷ്യനും ആവുക എന്നുള്ളതാണ് ഒരു കലാകാരന്റെ ധര്‍മം ഒപ്പംസിനിമകളെ സ്‌നേഹിക്കുന്ന വെക്തിയെന്ന നിലയില്‍ ന്യൂജെന്‍തരംഗത്തിലും ഈനടന്പിഴയ്ക്കുന്നില്ല. പുതിയതലമുറയ്‌ക്കൊപ്പവും വെള്ളിത്തിരയിലെ സജീവസാന്നിധ്യമാണ് നെടുമുടിവേണു.

പുതിയ തേരില്‍യാത്രചെയ്യുമ്പോഴും മലയാളസിനിമയില്‍ നല്ലകഥാപാത്രങ്ങള്‍ലഭിക്കുന്നത് നെടുമുടി വേണുവെന്ന കലാകാരന്‍ ജനമനസിലുള്ള സ്ഥാനം വാക്കുകള്ക്ക് അപ്പുറമാണ് അദ്ദേഹത്തെ കാണുന്നതിനും ആദരിക്കുന്നതിനും അവസരമുണ്ടായതില്‍ സാരംഗി റിയാദ് ഇതോടൊപ്പം സന്തോഷം പങ്കുവെക്കുന്നു. സംഘടാന പ്രസിഡന്റ് മാള മോഹിയുധീന്‍, ജനറല്‌സെ്ക്രട്ടറി അകബാര്‍ ആലംകോട്, ട്രഷര്‍ സക്കീര്‍ ദാനത്ത്, കോഡിനെറ്റര്‍ ഷംസു കളക്കര, മീഡിയ കൺവീനർ ജയന്‍ കൊടുങ്ങല്ലൂര്‍ . ജംഷാദ് തുവൂര്‍, ഷാജി നിലമ്പൂര്‍, സോണി കുട്ടനാട്, തൊമ്മി കുഞ്ഞ് സ്രംബിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

 

Viral News

Read more topics: Nedumudi Venu, Sarangi, Riyadh
English summary
Nedumudi Venu With Sarangi Riyadh
topbanner

More News from this section

Subscribe by Email