topbanner
Sunday August 20th, 2017 - 3:12:pm
topbanner

നമ്പര്‍ പ്ലേറ്റില്‍ നിങ്ങളുടെ ജനന തീയതി വെയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

rajani v
നമ്പര്‍ പ്ലേറ്റില്‍ നിങ്ങളുടെ ജനന തീയതി വെയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

ദുബായ്: നിങ്ങളുടെ വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ നിങ്ങളുടെ ജനന തീയതിയോ വിവാഹ തീയതിയോ ജോലി കിട്ടിയ ദിവസമോ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇനി ആ ആഗ്രഹം ആഗ്രഹം മാത്രമായി അവശേഷിക്കണ്ട കാരണം ഇനി അത് നിറവേറ്റാന്‍ നിങ്ങള്‍ക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകില്ല.

യുവര്‍ മെമ്മറബിള്‍ മൊമെന്റ്സ് ഓണ്‍ യുവര്‍ വെഹിക്കിള്‍സ് പ്ലേറ്റ് എന്ന പേരില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇനി നിങ്ങളുടെ വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ നിങ്ങളുടെ ജനന തീയതിയോ വിവാഹ തീയതിയോ ജോലി കിട്ടിയ ദിവസമോ ഉള്‍പ്പെടുത്താം.

നമ്പര്‍ പ്ലേറ്റ് ഒന്നിന് 1,620 ദിര്‍ഹമാണ് ചിലവ്. ആര്‍ടിഎ കസ്റ്റമേഴ്സ് ഹാപ്പിനെസ് സെന്ററുകള്‍, സര്‍വീസ് സെന്ററുകള്‍, ആര്‍ടിഎ വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്പ് ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് വഴി നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കും. 1967 മുതല്‍ 2017 വരെയുള്ള തീയതികള്‍ ഇത്തരത്തില്‍ ലഭ്യമാണ്.

 

Read more topics: NUMBER, PLATE, BIRTH DATE
English summary
NUMBER PLATE BIRTH DATE
topbanner topbanner

More News from this section

Subscribe by Email