Monday May 27th, 2019 - 12:55:pm
topbanner
topbanner

കുട്ടികൾക്കെതിരായലൈംഗികഅതിക്രമങ്ങൾ തടയാൻ നിയമങ്ങൾ മാത്രം പോരാ മൂല്യാധിഷ്ഠിതമായബോധവൽക്കരണവുംവേണം: മാതാഅമൃതാനന്ദമയിദേവി

NewsDesk
കുട്ടികൾക്കെതിരായലൈംഗികഅതിക്രമങ്ങൾ തടയാൻ നിയമങ്ങൾ മാത്രം പോരാ മൂല്യാധിഷ്ഠിതമായബോധവൽക്കരണവുംവേണം: മാതാഅമൃതാനന്ദമയിദേവി

• 'മാതാപിതാക്കൾകുട്ടികളുടെ ഒാൺലൈൻ ജീവിതത്തിൽ ശ്രദ്ധയുള്ളവരാകണം.അവരിൽ ആദ്ധ്യാത്മിക മൂല്യങ്ങൾഉൗട്ടിയുറപ്പിക്കുകയുംതുറന്നമനസ്സോടെഎന്തും പങ്കുവയ്ക്കുവാനുമുള്ളസുഹൃദ്ബന്ധംവളർത്തിയെടുക്കുകയുംവേണം'

• അബുദാബിയിൽ നടക്കുന്ന ഇന്റർഫെയ്ത്ത് അലയൻസിന്റെ ഭാഗമായിലോകത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്നുള്ളമതസാമൂഹിക നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിലാണ് അമ്മ ഇക്കാര്യംവ്യക്തമാക്കിയത്.
• അബുദാബികിരീടാവകാശിയുംയു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അമ്മയെ ക്ഷണിച്ചത്

ആഗോളഇന്റർനെറ്റ് ഉപയോക്താക്കളിൽ 25 ശതമാനവുംകുട്ടികളുംകൗമാര പ്രായക്കാരുമാണ്. ഇതിൽ 80 കോടിയിലധികം പേർ ലൈംഗീകചൂഷണങ്ങൾക്കുംമറ്റുംഇരയാകുന്നു. 2015 ൽ മൈക്രോസോഫ്ട് നടത്തിയ പഠനത്തിൽ ദിനംപ്രതി 7,20,000 ബാലപീഡന ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ്ചെയ്യപ്പെടുന്നതായികണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ളചൂഷണങ്ങൾക്ക്ഒരുശാശ്വതപരിഹാരംകണ്ടെത്തുവാനായിഅബുദാബികിരീടാവകാശിയുടെരക്ഷകർതൃത്വത്തിൽരൂപീകരിച്ച ആഗോളകൂട്ടായ്മയിലാണ് അമ്മ സംസാരിച്ചത്.

അബുദാബിയിലെവാഹത്-അൽ-കരാമയിൽതിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട മത നേതാക്കളോടൊപ്പം ബാലാവകാശസംരക്ഷണത്തിനായുള്ള "അബുദാബിഅന്തർമത ഉടമ്പടി"യിൽ അമ്മ ഒപ്പുവയ്ക്കുകയും, സദസ്സിനെ അഭിസംബോധന ചെയ്തുസംസാരിക്കുകയുംചെയ്തു

സത്യവുംഅസത്യവും, നന്മയും തിന്മയും, ദേവനും അസുരനും ഒത്തുചേർന്ന ഒരു നിഗൂഢതയാണ് മനുഷ്യമനസ്സ്. അവിടെഅടിഞ്ഞുകൂടികിടക്കുന്നതിൽവച്ച്ഏറ്റവും നിന്ദ്യവും നികൃഷ്ടവും അപകടകരവുമായവൈകല്യങ്ങളിൽഒന്നാണ്ലൈംഗീകചൂഷണവും അക്രമവാസനയും.വിവേകബുദ്ധി വളർന്നിട്ടില്ലാത്ത പ്രായത്തിൽകൊച്ചുകുട്ടികളെൈലംഗികചൂഷണത്തിന് ഇരയാക്കുന്നത്ഏറ്റവുംവലിയ ക്രൂരതയാണ്. പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെ പോലെ നീന്താനും നമ്മൾ പഠിച്ചു പക്ഷേ മനുഷ്യനെപ്പോലെ നടക്കാനാണ് നമ്മൾ മറന്നു പോയത്.

ലൈംഗീകചൂഷണങ്ങൾ ഇത്ര അപകടകരമാംരീതിയിൽ വർദ്ധിക്കുവാൻ എന്താണ്കാരണം? എെക്യരാഷ്ട്രസഭയും, വിവിധ രാജ്യങ്ങളും, സന്നദ്ധ സംഘടനകളുംമറ്റുംഇതിനിതിരെ പ്രവർത്തിച്ചിട്ടുംഎന്തൊകൊണ്ടാണ് ഒരു മാറ്റവും കാണുവാൻ സാധിക്കാത്തത്? അറിഞ്ഞോഅറിയാതെയോ നാം വിസ്മരിച്ച ഒരു കാര്യമുണ്ട് - അത്ആദ്ധ്യാത്മിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചില്ലഎന്നതാണ്. ഹൃദയത്തിന്റെസംസ്കാരം വളർത്തിയെടുക്കാൻ ബാല്യംമുതൽക്കു ആദ്ധ്യാത്മിക മൂല്യങ്ങൾതന്നെ പകർന്നു നൽകുന്ന അന്തരീക്ഷംഒാരോകുടുംബത്തിലുംഉണ്ടാവണം.

ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്തുടങ്ങിയസാമൂഹിക മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗംഇന്ന്സമൂഹത്തിന് വലിയവെല്ലുവിളികളാണ്ഉയർത്തുന്നത്. കുട്ടികളുടെൈലംഗികചൂഷണങ്ങളിൽവലിയ പങ്കാണ്ഇത്തരംസാമൂഹികമാധ്യമങ്ങൾക്കുള്ളത്. ഇതിൽഏറ്റവും പ്രശ്നം ക്യാമറകളുള്ളമൊബൈൽഫോണുകളാണ്. അന്യരുടെസ്വകാര്യതയ്ക്ക് ഇത്രയധികംവെല്ലുവിളിഉയർത്തുന്ന മറ്റൊന്നില്ല. ഇതിനെതിരേകർശനനിയമസംവിധാനം ഉണ്ടാവേണ്ടതുണ്ട്. പഴയകാലഘട്ടത്തിൽആളുകൾക്ക് ഭൂതപ്രേതാദികളെയായിരുന്നു ഭയം. എന്നാൽ ഇൗ തലമുറയ്ക്ക്അത്തരം ഭയങ്ങളില്ല. എന്നാൽസ്വന്തംകുളിമുറിയിലോ, വസ്ത്രംമാറുന്ന സ്ഥലത്തോഒളിക്യാമറകളെ ഭയക്കേണ്ടിവരുന്നവരാണ്ഇന്നുള്ളത്. അടുത്ത ബന്ധുക്കളിൽ നിന്നുപോലുംലൈംഗികചൂഷണങ്ങൾഏറ്റുവാങ്ങേണ്ടിവന്ന ആയിരങ്ങളാണ്തന്നെ കാണാൻ എത്താറുള്ളതെന്ന്അമ്മ പറഞ്ഞു.

പലരുംആത്മഹത്യയുടെവക്കിൽനിന്നാണ്ജീവിതത്തെക്കുറിച്ച്സംസാരിക്കുന്നത്. അച്ഛനും അമ്മാവനുമടക്കമുള്ളവരിൽ നിന്ന്ലൈംഗികപീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുരുന്നുകളുണ്ട്. കൗൺസലിങ് നൽകിയിട്ടുപോലും പൂർണമായുംജീവിതത്തിലേക്ക്കടന്നുവരാത്തവരുണ്ട്. ഒരിക്കൽ പോലുംകണ്ടിട്ടില്ലാത്തവരുമായി ഒാൺലൈൻ ചങ്ങാത്തത്തിന്റെ പുറത്ത്ഇറങ്ങിപ്പോയിജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്.

ദൈവസൃഷ്ടിയായവെള്ളവുംഅഗ്നിയുമെല്ലാം മനുഷ്യജീവന് ഏറെആവശ്യമുള്ളതാണ്. എന്നാൽഅവയുടെതെറ്റായ ഉപയോഗം മനുഷ്യജീവിതത്തെ ഇല്ലാതാക്കിക്കളയുമെന്നത് പോലെതന്നെയാണ്ഇന്റർനെറ്റും. കുഞ്ഞുങ്ങൾക്ക്മൊബൈൽഫോണും കമ്പ്യൂട്ടറും നൽകുമ്പോൾ ചിലതെല്ലാം നിയന്ത്രിക്കാൻ നമ്മൾ തയ്യാറാവണം. വിശപ്പുംദാഹവും പോലെയാണ്ലൈംഗികതയും. അതൊരുആവശ്യമാണ്. ലൈംഗികതആവശ്യമാണെങ്കിലും, അത്വിവേകത്തോടെയും മനസമ്മതത്തോടെയും ആവണം. അതിന് മതാചാര്യന്മർ ആധ്യാത്മികവശങ്ങളെക്കുറിച്ച്വിശ്വാസികളെഉദ്ബോധിപ്പിക്കണം.

വേദന അനുഭവിക്കുന്നവരോട്ഹൃദയത്തിന്റെ ഭാഷയാണ്ഏറ്റവുംഉത്തമം. ഭൂതകാലത്തിന്റെഇരുട്ടിലേക്കല്ല, പ്രതീക്ഷയുടെവെളിച്ചത്തിലേക്കാണ് നാം അവരെ നയിക്കേണ്ടതെന്നും അമ്മ പറഞ്ഞു. അമ്മയെക്കൂടാതെ, അൽ എസ്ഹർ ഗ്രാൻഡ് മോസ്ക്ഇമാംആദരണീയ പ്രൊഫ. ഡോ. അഹ്മദ്അൽ-തയ്യിബ്, പൗരസ്ത്യഒാർത്തഡോക്സ്സഭകളുടെ പരമാധ്യക്ഷൻ ആദരണീയഎക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ പ്രഥമൻ, ഇൗഗുപ്തായഒർത്തഡോക്സ് സഭ(ഇീുശേര ഛൃവേീറീഃ ഇവൗൃരവ ീള അഹലഃമിറൃശമ) പരമാധ്യക്ഷൻ അലക്സാൻഡ്രിയയിലെമാർപ്പാപ്പ ആദരണീയതവോദ്രോസ് ദ്വിതീയൻ തുടങ്ങി പ്രധാന മത നേതാക്കളും, കുട്ടികൾക്കെതിരെയുള്ളകുറ്റകൃത്യങ്ങൾചെറുക്കുന്നതിനായുള്ളഎെക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി സെക്രട്ടറി ജനറൽമാർത്ത സാന്റോസ് പയസ്, എെക്യരാഷ്ട്രസഭയുടെ പ്രത്യേകറാപ്പോർട്ടർ, മൗദ്ദെബോർ-ബുക്വിച്ചിയോതുടങ്ങി 450 വിശിഷ്ടാഥിതികൾ സമ്മേളനത്തിൽ പങ്കെടുത്തു

മതസൗഹാർദ്ദം , കുട്ടികളുടെസംരക്ഷണംഎന്നീമേഖലകളിൽ വൈദഗ്ദ്ധ്യവും ആഗോളതലത്തിൽസ്വാധീനശക്തിയുമുള്ള പോണ്ടിഫിക്ക യൂണിവേഴ്സിറ്റ , യൂണിസെഫ് , വീ പ്രൊട്ടക്റ്റ്ഗ്ലോബൽ അലയൻസ് , ചൈൽഡ്ഡിഗ്നിറ്റി ഇൻ ദ ഡിജിറ്റൽവേൾഡ് , അറിഗാതൗഇന്റർനാഷണൽ , റിലീജിയൻസ് ഫോർ പീസ് , എൻഡ് വയലൻസ് അഗനിസ്റ്റ്ചിൽഡ്രൻ എന്നീസംഘടനകളുമായിചേർന്നാണ് സർവ്വമതസമ്മേളനം സംഘടിപ്പിച്ചത്.

2017ഒക്ടോബറിൽവത്തിക്കാനിൽവെച്ച്“ചൈൽഡ്ഡിഗ്നിറ്റിഇൻദഡിജിറ്റൽവേൾഡ്”കോൺഗ്രസ്ന ടക്കുകയുംഅവിടെഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ '”റോം പ്രഖ്യാപനം” എന്ന പേരിൽ ഫ്രാൻസിസ് മാർപാപ്പ സാക്ഷ്യപ്പെടുത്തുകയുംചെയ്തിരുന്നു.ഇൗസമ്മേളനത്തിന്റെതുടർച്ചയായിആണ്സുരക്ഷിതസമൂഹങ്ങൾക്കായിസർവ്വമതകൂട്ടായ്മ എന്ന ആശയംരൂപപ്പെട്ടത്വത്തിക്കാൻ സമ്മേളനത്തിനിടയിൽതന്നെ,

Mata Amritanandamayi Devi Addresses Abu Dhabiസർവ്വമതസമ്മേളനത്തിനു വേദിയാകാൻ വേണ്ടിസംഘാടകർമതസഹിഷ്ണുതയുള്ളരാജ്യം എന്ന നിലയിൽയു എ ഇ തെരഞ്ഞെടുകയുംലോകമതങ്ങൾ തമ്മിലുള്ള സ്നേഹസംവാദത്തിനു മുൻകൈ എടുക്കുക എന്ന ആശയവുമായി ആ രാജ്യത്തെ ബന്ധപ്പെടുകയുംചെയ്തിരുന്നു. ഇത്തരം പരിശ്രമങ്ങളുടെ ഫലമായി 'സുരക്ഷിതസമൂഹങ്ങൾക്കായിസർവ്വമതകൂട്ടായ്മ' എന്ന ആശയംസാക്ഷാത്കരിക്കപ്പെടുകയും 'ഡിജിറ്റൽയുഗത്തിൽകുട്ടികളുടെ മാന്യത' എന്ന വിഷയത്തിൽ ആ കൂട്ടായ്മയുടെആദ്യ സമ്മേളനമാണ്അബുദാബിയിൽവെച്ച് നടന്നത്.

English summary
Mata Amritanandamayi Devi Addresses Abu Dhabi Interfaith Summit to Protect Children Online
topbanner

More News from this section

Subscribe by Email