topbanner
Wednesday July 26th, 2017 - 2:12:am
topbanner

നഴ്‌സ് സമരത്തിന് ഐക്യദാർഢ്യവുമായി പ്രവാസി മലയാളി ഫെഡറേഷൻ മഹിളാ സംഘം

suvitha
നഴ്‌സ് സമരത്തിന് ഐക്യദാർഢ്യവുമായി പ്രവാസി മലയാളി ഫെഡറേഷൻ മഹിളാ സംഘം

റിയാദ് : വേതന വർദ്ധനവിനും അവകാശങ്ങൾക്കുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ചെയ്യുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി മലയാളിഫെഡറേഷൻ മഹിളാ സംഘവും സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷനും. റിയാദിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരും പ്രവാസി മലയാളി ഫെഡറേഷനും സംയുക്തമായി മലാസിലെ നഴ്‌സുമാരുടെ ക്യാമ്പിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്.

രാപകലില്ലാതെ സേവനം നടത്തുന്ന നഴ്‌സ്മാർക്ക് ഭൂമിയലെ മാലാഖമാർ എന്ന പേര് മാത്രം നൽകി അവരെ കൊണ്ട് പരമാവധി ജോലിഭാരം ഏല്‍പ്പിക്കുകയും നൽകുന്നത് തുഛമായ ശമ്പളവുമാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സർക്കാർ നിലക്ക് നിർത്തണമെന്നും സമരം ചെയുന്ന നഴ്‌സ്മാരുടെ ശമ്പളവര്‍ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉടനെ സര്‍ക്കാര്‍ ബന്ധപെട്ടവരോട് സംസാരിച്ച് പ്രശനപരിഹാരം ഉണ്ടാക്കണമെന്നും പ്രവാസി നഴ്സുമാർ പിരിച്ചുവിടൽ സാഹചര്യങ്ങൾ നേരിട്ട് നിൽക്കെ പ്രവാസി നഴ്സുമാരെ പുനരധിവസിക്കണ മെന്നും, കേരള രാഷ്ട്രിയ രംഗത്തെ പല പ്രമുഖരും റിയാദിൽ സന്ദർശനം നടത്തുമ്പോൾ ഞങ്ങളെ അറിയുവാൻ ശ്രമിക്കണം മെന്നും സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാർ ആവശ്യപ്പെട്ടു.

നേഴ്സ്മാരായ ആനി സാമുവല്‍ (പ്രിന്‍സ് | സുല്‍ത്താന്‍ കാര്‍ഡിയാക് സെന്‍റെര്‍) ഐക്യദാര്‍ഢ്യ പ്രതിഞ്ജ വായിച്ചു, ,റെക്സി ജോര്‍ജ്ജ്(കിംഗ്‌ ഫൈസല്‍ സ്പെഷ്യലൈസ് ഹോസ്പിറ്റല്‍ ),ജിന്‍സി വിപിന്‍ (പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി) ,മരീന ജിമ്മി (കിംഗ്‌ ഖാലിദ് ഹോസ്പിറ്റല്‍), ഷീല രാജു (കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റി )ഷിജിമോള്‍ സബാസ്റ്റ്യന്‍ , ലിസി ജോസഫ്‌ , സനിത ബേബി , മനു മാത്യൂ(പി എസ് എം എം സി), സുജ റോബിന്‍ (സെകുരിറ്റി ഫോഴ്സ് ഹോസ്പിറ്റല്‍), ജൂലി വര്‍ഗ്ഗീസ് (അബാദ് സ്പെഷലൈസട് ഹോസ്പിറ്റല്‍),അനു ജോയ് (പി എസ് സി സി) എന്നിവരുടെ നേത്യത്വത്തിലായിരിന്നു ഐക്യദാർഡ്യ സംഗമം നടന്നത്.

പ്രവാസി മലയാളി ഫെഡറേഷൻ മഹിള സംഘം പ്രവർത്തകരായ ബുഷ്‌റ മുജീബ്, റാഷിദ ഷിബു, നജ്മ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പി. എം. എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ജയൻ കെടുങ്ങല്ലൂർ ,ജിസിസി കോർഡിനെറ്റർ റാഫി പാങ്ങോട് റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മുജീബ് കായക്കുളം, ജനറൽ സെക്രറട്ടി ഷിബു ഉസ്മാൻ , ചാരിറ്റി കൺവീനർ ജലീൽ ആലപ്പുഴ , ഷാജഹാൻ കല്ലംമ്പലം ,ഷാജഹാൻ ചാവക്കാട് റിയാദ് മീഡിയ പ്രതിനിധികൾ ബഷീർ പാങ്ങോട് , ഹനീഫ എന്നിവർ പങ്കെടുത്തു . പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധികൾ പ്രവാസി നഴ്സുമാർക്ക് എല്ലാവിധ സഹായ സഹകരണവും പ്രഖ്യപിച്ചു . ആനി സാമുവൽ ഐക്യദാർഡ്യ പ്രതിഞ്ജ ചെല്ലികെടുത്തു . ഷീല രാജു സ്വാഗതവും മനു മാത്യു നന്ദിയും പറഞ്ഞു.

English summary
The Federation of Mahila sangam is a solidarity for the Nurse protest
topbanner topbanner

More News from this section

Subscribe by Email