Sunday April 22nd, 2018 - 11:50:pm
topbanner

രാജകുടുംബത്തില്‍പ്പെട്ടയാളെ കൊലപ്പെടുത്തിയ ഇറാനികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

NewsDesk
രാജകുടുംബത്തില്‍പ്പെട്ടയാളെ കൊലപ്പെടുത്തിയ ഇറാനികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

കുവൈത്ത് സിറ്റി: പണം കൊള്ളയടിക്കാന്‍ രാജകുടുംബാംഗം, അദ്ദേഹത്തിന്റെ കൂട്ടുകാരന്‍, വേലക്കാരി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ഇറാനികള്‍ക്ക് വധശിക്ഷ വിധിച്ചു. ഇറാന്‍ വംശജരായ മുഹമ്മദ് അബ്ദുല്‍ റിദ നവാസിര്‍, അലി മുഹമ്മദ് അല്‍ ബൂഗുബൈഷ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

സംഭവം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പ് ഹവല്ലി ഇന്റലിജന്‍സ് വിഭാഗമാണ് പ്രതികളെ പിടികൂടിയിരുന്നു. കൃത്യം നടന്ന ഫ് ളാറ്റുടമയുടെ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ് പിടിയിലായ രണ്ടാം പ്രതി.

കൊല്ലപ്പെട്ടവരില്‍നിന്ന് കവര്‍ന്നതായി കരുതുന്ന 2,76,000 ദീനാറും ഫ് ളാറ്റുടമയുടെ മൂന്ന് പിസ്റ്റളുകളും പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. കൃത്യം നടത്താന്‍ അനുയോജ്യമായ സമയം കണ്ടെത്തി രണ്ടാം പ്രതി അലി മുഹമ്മദ് അല്‍ ബൂഗുബൈഷ് ഒന്നാം പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നു.

ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഒന്നാം പ്രതി മൂന്നുപേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. കവര്‍ന്ന പണവും ആയുധങ്ങളുമായി സ്ഥലംവിട്ട ഇവര്‍ രാജ്യം വിടാനുള്ള പദ്ധതിക്കിടയിലാണ് പിടിയിലായത്.

Read more topics: Kuwait, court, iran
English summary
Kuwaiti court death sentence for iranians

More News from this section

Subscribe by Email