Saturday September 22nd, 2018 - 4:48:pm
topbanner

കുവൈറ്റില്‍ പ്രവാസികള്‍ നടത്തുന്ന പണമിടപാടില്‍ നികുതി ഈടാക്കാനൊരുങ്ങുന്നു

suji
കുവൈറ്റില്‍ പ്രവാസികള്‍ നടത്തുന്ന പണമിടപാടില്‍ നികുതി ഈടാക്കാനൊരുങ്ങുന്നു

കുവൈറ്റിലെ പ്രവാസികള്‍ നടത്തുന്ന പണമമിടപാടിന് നികുതി ഈടാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച നീക്കത്തിന് കുവൈറ്റ് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം കിട്ടി. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും നിയമം ബാധകമായതിനാല്‍ സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമിത്.

99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയാണ് നിര്‍ദ്ദേശിക്കുന്നത്. 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവുമാണ് ഈടാക്കുക. 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനവും 500ഉം അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതിയും ഈടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത ശേഷം ധനകാര്യ മന്ത്രാലയത്തിന് നല്‍കണം.

നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ടി പിഴയുമാണ് ശിക്ഷ കിട്ടുക.

 

Read more topics: kuwait, taxing , remittances
English summary
Kuwait inches closer to taxing expat remittances
topbanner

More News from this section

Subscribe by Email