Friday September 21st, 2018 - 2:02:am
topbanner
Breaking News

ആഗോള തലത്തില്‍ വന്‍ സാമ്പത്തിക നിക്ഷേപത്തിന് സാധ്യതയൊരുക്കി കുവൈത്തിന്റെ സില്‍ക്ക് സിറ്റി പദ്ധതി

renjini
ആഗോള തലത്തില്‍ വന്‍ സാമ്പത്തിക നിക്ഷേപത്തിന് സാധ്യതയൊരുക്കി കുവൈത്തിന്റെ സില്‍ക്ക് സിറ്റി പദ്ധതി

കുവൈറ്റ് സിറ്റി: മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രം ആയി കുവൈറ്റിനെ മാറ്റാനുള്ള വിഷന്‍ 2035 ന്റെ ഭാഗമായുള്ള സില്‍ക്ക് സിറ്റി പദ്ധതി പുരോഗമിക്കുന്നു. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷി്ക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുവൈറ്റ് അമീര്‍ ഷെയ്ഖ് സബഹ് അല്‍ അഹമദ് അല ജബാര്‍ അല്‍ സബഹ് വിഭാവന ചെയ്ത വിഷന്‍ 2035 സ്വപ്ന പദ്ധതിയാണ് സില്‍ക്ക് സിറ്റി പദ്ധതി.

കുവൈറ്റിന്റെ വടക്കു ഭാഗത്തുള്ള സുബിയ കേന്ദ്രീകരിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. 250 സ്‌ക്വയര്‍ കിലോമീറ്ററില്‍ 86 ബില്ല്യന്‍ യു എസ ഡോളര്‍ ചെലവഴിച് 25 വര്ഷം കൊണ്ട് പൂര്ത്തി യാകുന്ന രീതിയില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പണി പുരോഗമിക്കുന്ന ജാബര്‍ കോസ് വെ വഴി സില്ക്ക് സിറ്റിയെ കുവൈറ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന, സില്ക്ക് സിറ്റിയിലെ പ്രധാന ആകര്ഷ്ണം 1001 മീറ്റര്‍ ഉയരമുള്ള മുബാറക് അല്‍ കബീര്‍ ടവര്‍ ആയിരിക്കും. 234 നിലകളില്‍ ആയി 7000 ആളുകളെ ഉള്കൊ്ള്ളാന്‍ ശേഷി ഉള്ള കെട്ടിടമായിരിക്കും ഇത്.

വിദേശ നിക്ഷേപം ലക്ഷ്യമാക്കി സ്വതന്ത്ര വാണിജ്യ മേഖല ആയിട്ടായിരിക്കും വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുക.ഹോട്ടലുകള്‍ , വാണിജ്യ കേന്ദ്രങ്ങള്‍ , മറ്റു അനുബന്ധ സൌകര്യങ്ങള്‍ എല്ലാം പദ്ധതിയുടെ ഭാഗമാണ്. പ്രകൃതിയോടു ഇണങ്ങി ചേര്ന്ന് ഒരു ഉദ്യാന നഗരി കൂടി ആയിരിക്കും സില്ക്ക് സിറ്റി. വന്‍ മുതല്‍ മുടക്കില്‍ വിദേശ നിക്ഷേപം ആകര്ഷി്പ്പിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ള പദ്ധതിയില്‍ നിരവധി തൊഴിലവസരങ്ങളും ലഭ്യമാകുന്നതാണ്.

Read more topics: Kuwait, City, Silk, project
English summary
Kuwait City's Silk City project is likely to create huge financial investment globally
topbanner

More News from this section

Subscribe by Email