Friday September 21st, 2018 - 1:35:pm
topbanner
Breaking News

ഇസ്ലാഹി സെന്‍റര്‍ ഇസ്ലാമിക് ഗ്രൂപ്പ് സംയുക്ത ഈദ് ഗാഹുകളുടെ ഒരുക്കം തുടങ്ങി

dilmadeepa
ഇസ്ലാഹി സെന്‍റര്‍ ഇസ്ലാമിക് ഗ്രൂപ്പ് സംയുക്ത ഈദ് ഗാഹുകളുടെ ഒരുക്കം തുടങ്ങി

കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ (ഐ.ഐ.സി), കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) സംയുക്തമായി നടത്തുന്ന ഈദ് ഗാഹുകളുടെ ഒരുക്കം തുടങ്ങി. കുവൈത്തിലെ ഒമ്പത് സ്ഥലങ്ങളിലാണ് സംയുക്ത ഈദ് ഗാഹ് ഇത്തവണയും ഒരുക്കുന്നത്. ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്‍റ്  ഡോ. ജാബിര്‍ അമാനി ഫഹാഹീല്‍ ബലദിയ്യ പാര്‍ക്കിലെ ഈദ് ഗാഹിന് നേതൃത്വം നല്‍കും. കെ.ഐ.ജി വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അബ്ബാസിയ യുണൈറ്റഡ് സ്കൂളിന് സമീപത്തെ ഈദ് ഗാഹിനും നേതൃത്വം നല്‍കും.
 
സാല്‍മിയ പാര്‍ക്കില്‍ അബ്ദുല്‍ അസീസ് സലഫി, കുവൈത്ത് സിറ്റിയില്‍ അനീസ് ഫാറൂഖി, മംഗഫ് കേംബ്രിഡ്ജ് സ്കൂളിന് സമീപം കെ.എം അന്‍സാര്‍, ഫര്‍വാനിയ പാര്‍ക്കില്‍ മുഹമ്മദ് അരിപ്ര, റിഗ്ഗഈ പെട്രോള്‍ പമ്പിന് സമീപത്തെ പാര്‍ക്കില്‍ കെ.എ സുബൈര്‍, ജഹ്റ മസ്ജിദ് അല്‍ മുഅ്തസീം ഷമീമുള്ള സലഫി, മഹ്ബൂല മസ്ജിദ് റഹ്മാന് സമീപത്തെ ഫുഡ്ബോള്‍ കോര്‍ട്ടില്‍ അനീസ് അബ്ദുസ്സലാം എന്നിവര്‍ വിവിധ ഈദ് ഗാഹുകള്‍ക്ക് നേതൃത്വം നല്‍കും.
 
പെരുന്നാള്‍ നമസ്കാരം കാലത്ത് 5.10 ന് ആരംഭിക്കും. എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഈദ് ഗാഹുകളുടെ സുഖമമായ നടത്തിപ്പിന് എല്ലായിടത്തും വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

Read more topics: Kuwait, indian islamic center
English summary
islamic center islamic group start the preparation of eid gahu
topbanner

More News from this section

Subscribe by Email