Saturday September 22nd, 2018 - 4:44:pm
topbanner

മലയാളി വിദ്യാര്‍ഥി യുഎഇയില്‍ കാറില്‍ നിന്നും തെറിച്ചുവീണു മരിച്ചു

NewsDesk
മലയാളി വിദ്യാര്‍ഥി യുഎഇയില്‍ കാറില്‍ നിന്നും തെറിച്ചുവീണു മരിച്ചു

റാസല്‍ഖൈമ: ജബല്‍ ജൈസ് മലയിലേക്കുള്ള ഉല്ലാസ യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍പ്പെട്ട് മലയാളി വിദ്യാര്‍ഥി മരിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും വര്‍ക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകന്‍ വിസ്മയ് ചന്ദ്രന്‍ (ഏഴ്) ആണ് മരിച്ചത്.

കാര്‍ റോഡില്‍ നിന്ന് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് കാറിന്റെ തുറന്നുവെച്ച ജനല്‍ചില്ലിലൂടെ വിസ്മയ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

സജീഷ് ചന്ദ്രന്റെ ഇരട്ട സഹോദരന്‍ ഒരു മാസം മുമ്പ് നാട്ടില്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലായിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചു വന്നത്. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസം തന്നെയുണ്ടായ മരണം അധ്യാപകരേയും സഹപാഠികളേയും ദുഖത്തിലാഴ്ത്തി.

English summary
Keralite school boy falls to death from car in ras al khaimah
topbanner

More News from this section

Subscribe by Email