Tuesday June 19th, 2018 - 12:34:am
topbanner
Breaking News

കെ എച്ച് എൻ എ കൺവെൻഷൻ കൊടിയിറങ്ങി

suvitha
കെ എച്ച് എൻ എ കൺവെൻഷൻ കൊടിയിറങ്ങി

ഡിട്രോയിറ്റ്: ആദ്ധ്യാത്മികതയുടെയും കലാ സാംസ്കാരിക പാരമ്പര്യത്തിന്റെയും ശക്തി വിളമ്പരം ചെയ്ത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൺവെൻഷന് കൊടിയിറങ്ങി. വിദേശ രാജ്യത്തു നടന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മ ആയി മാറിയ കൺവെൻഷൻ സംഘടന മികവിൻെ കാര്യത്തിൽ അമേരിക്കയിൽ നടന്ന ഏറ്റവും മികച്ചതായി. വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും പ്രസംഗങ്ങളും ചർച്ചകളും ഉന്നത നിലവാരം പുലർത്തി.

സ്വാമി ബോധാനന്ദ,സ്വാമി ചിദാനന്ദപുരി ,ഡോ എന്‍ ഗോപാലകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, പ്രൊ. വി മധുസൂദനന്‍ നായര്‍, ഡോ പദ്മകുമാർ , മണ്ണടി ഹരി തുടങ്ങി യ പ്രമുഖരാണ് ആദ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്തത്. സമ്മേളന സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ അമ്പലവും സമ്മേളന വേദിയിലെയും ഹാളുകളിലെയും ചിത്രങ്ങളും. ഭജനയും പൂജയും ആദ്യാത്മിക അനുഭൂതി ഉണ്ടാക്കി. ക്ഷേത്ര വാദ്യങ്ങളുടെയും തനതു കലകളുടെയും വര്‍ണശമ്പള ഘോഷയാത്രയോടെ ആരംഭിച്ച നാലു ദിവസത്തെ കൺവൻഷ നിൽ മുടിയേറ്റ്,തായമ്പക, കഥകളി, തെയ്യം, മോഹിനിയാട്ടം,കുടിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ അതാത് രംഗത്തെ പ്രശസ്തർ അവതരിപ്പിച്ചു.

നൃത്തനൃത്യങ്ങളും സംഗീത സദസുകളും ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവവും, യുവമോഹിനി സൗന്ദര്യമത്സരവും മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരവും ഒക്കെ കൺവെൻഷൻ ഉത്സവച്ഛയ പകർന്നു. കീഴില്ലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ശിവദാസ്, പല്ലാവൂർ ശ്രീകുമാർ മാരാർ, ഡോ നീന പ്രസാദ്, കലാമണ്ഡലം മനോജ് കുമാർ, കലാമണ്ഡലം സുകുമാരൻ, ജിഷ്ണു നമ്പൂതിരി, വിജയ യേശുദാസ് തുടങ്ങിയവർ കല പ്രകടനം നടത്താനെത്തി.
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, ഹോളിവുഡ് നടി ഇഷാ തൽവാർ എന്നിവരുടെ. സാന്നിധ്യ കൺവെൻഷനു താരശോഭ നൽകി.

ചെണ്ട മേളവും ശ്രീങ്കരി മേളവും പരിപാടികൾക്ക് താളക്കൊഴുപ്പ് നൽകി വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടു ത്ത പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായിരുന്നു. യുവാക്കളുടെ പ്രാ തിനിധ വും പങ്കാളിത്തവും ശ്രദ്ധേയമായി. പ്രസിഡണ്ട് സുരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് വിനോദ് ബാഹു ലെയ്ൻ, സെക്രട്ടറി രാജേഷ് കുട്ടി, ജോയിന്റ് സെക്രട്ടറി കൃഷ്ണ രാജ്, ട്രഷറർ സുദർശന കുറുപ്പ്, ജോയിന്റ് ട്രഷറർ രഘു നായർ, ചെയർമാൻ രാജേഷ് നായർ, ട്രസ്റ്റീ ചെയർമാൻ ഷിബു ദിവാകരൻ, വൈസ് ചെയർമാൻ രതീഷ് നായർ തുടങ്ങയവർ നേതൃത്വം നൽകി. അടുത്ത കൺവെൻഷൻ ന്യൂ ജേഴ്‌സിയിൽ നടക്കും കൺവെഷൻ പതാക പ്രസിഡണ്ട് സുരേന്ദ്രൻ നായർ പുതിയ പ്രസിഡണ്ട് രേഖ മേനോന് കൈമാറി.

Read more topics: KHNA, convention, Artistic heritage,
English summary
kerala hindus of north america convention

More News from this section

Subscribe by Email