Wednesday November 21st, 2018 - 4:01:pm
topbanner

യു.എ.യില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്സ് ലഭിക്കാന്‍ എന്തുചെയ്യണം

NewsDesk
യു.എ.യില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്സ് ലഭിക്കാന്‍ എന്തുചെയ്യണം

ഗതാഗതനിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശ്ശമായതിനാല്‍ യു.എ.യില്‍ ഡ്രൈവിങ്ങ് ലൈസന്സ്സ് ഇല്ലാതെ വാഹനം ഓടിക്കാന്‍ കഴിയില്ല. യു.എ.യിലെ ഡ്രൈവിങ്ങ് ലൈസന്‍സ്സ് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് അറിയേണ്ടേ?

ഡ്രൈവിങ്ങ് ലൈസന്‍സ്സ് ലഭിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം.
ഡ്രൈവിങ്ങ് ലൈസന്‍സ്സ് ലഭിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം . അതോടൊപ്പം ആ രാജ്യത്തെ താമസ്സക്കാരനുമാകണം.
നിങ്ങള്‍ക്ക് പൗരത്വമുള്ള രാജ്യത്തുനിന്നും ഉള്ള ലൈസന്‍സ്സ് ഇല്ലെങ്കില്‍ യു.എ.യിലെ ഡ്രൈവിങ്ങ് ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടി വരും.
ഏറ്റവും ആദ്യമായി എതെങ്കിലും ഡ്രൈവിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ നല്‍കേണ്ടതാണ്. ഈ അപേക്ഷക്കൊപ്പം നിങ്ങള്‍ കരുതേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

* വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും എമിറൈറ്റ്‌സ് ഐഡിയയുടെയും പകര്‍പ്പ്
*കാഴ്ച പരിശോധനാഫലം.
* പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അഞ്ചെണ്ണം(5).
* ലൈസന്‍സ്സ് നേടുന്നതില്‍ നിങ്ങളുടെ സ്‌പോണ്‍സര്‍ക്ക് ആക്ഷേപം ഇല്ല എന്ന് തെളിയിക്കുന്ന ഒപ്പ് അടങ്ങിയ സമ്മതപത്രം.  ഒപ്പം ഇതിന്റെ അറബി വിവര്‍ത്തനവും വേണം.
* നിലവില്‍ നിങ്ങള്‍ക്ക് ലൈസന്‍സ്സ് ഉണ്ടെങ്കില്‍ അറബിയിലുള്ള വിവര്‍ത്തനത്തോടൊപ്പം വയ്ക്കുക.

ഈ രേഖകള്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ നിങ്ങളോട് 8 മണിക്കൂറുള്ള തിയറി ക്ലാസുകളില്‍ പങ്കെടുക്കാനുള്ള ദിവസം തീരുമാനിക്കാന്‍ അറിയിപ്പ് ലഭിക്കും തിയറി ക്‌ളസാസുകള്‍ പൂര്‍ത്തിയാക്കിയാല്‍ തിയറി ടെസ്റ്റ ഉണ്ടാകും. നിങ്ങള്‍ തിയറിക്ലാസുകളില്‍ എന്ത് പഠിച്ചു എന്ന് മനസ്സിലാക്കാനാണിത്.

ഇതിന്റെ റിസള്‍ട്ട് പെട്ടന്ന് തന്നെ ലഭിക്കുന്നതാണ്. താഴെ നല്‍കിയിരിക്കുന്ന രാജ്യങ്ങളില്‍ ഏതിലെങ്കിലും നിങ്ങള്‍ക്ക് നിലവില്‍ ലൈസന്‍സ്സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് റോഡ് ടെസ്റ്റിന് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. GCC രാജ്യങ്ങള്‍; ഇന്ത്യ,ആസ്‌ട്രേലിയ, ആസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, കാനഡ, ഫ്രാന്‍സ്, ബെല്‍ജിയം,ജെര്‍മനി,ഗ്രാസ്,ഇറ്റലി, ജപ്പാന്‍,സൗത്താഫ്രിക്ക, സൗത്ത് കൊറിയ, സ്‌പെയിന്‍,സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, യു.കെ.

നിലവില്‍ നിങ്ങള്‍ക്ക് ലൈസന്‍സ്സ് ഇല്ലാത്തവരാണെങ്കില്‍ , തിയറി ടെസ്റ്റ് പാസായതിനുശേഷം ഡ്രൈവിങ്ങ് പരിശോധനയുണ്ടാകും. നിങ്ങള്‍ക്കായി സ്ഥലം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിശ്ചിത സമയത്തോളം നിങ്ങള്‍ പ്രസതുത സ്ഥലത്ത് പരിശീലനം നടത്തേണ്ടി വരും. ഇത് പൂര്‍ത്തിയായാല്‍ റോഡ് ടെസ്റ്റിനായി അപേക്ഷിക്കാം.

ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Read more topics: UAE, driving licence,
English summary
How to get a UAE driving licence
topbanner

More News from this section

Subscribe by Email