Saturday November 17th, 2018 - 6:39:am
topbanner

യുഎഇയില്‍ കനത്ത മഴ; അബുദാബി വിമാനത്താവളം അടച്ചിട്ടു

NewsDesk
യുഎഇയില്‍ കനത്ത മഴ; അബുദാബി വിമാനത്താവളം അടച്ചിട്ടു

അബുദാബി: യുഎഇയില്‍ കനത്ത മഴ; അബുദാബി വിമാനത്താവത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യുഎഇ എമിരേറ്റ്‌സുകളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജനജീവിതം താറുമാറായി. രാവിലെ 11 ഓടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റില്‍ നഗരത്തിലെ കെട്ടിടങ്ങളിലെ ഗ്ലാസ് ഭിത്തികളും പരസ്യ ബോര്‍ഡുകളും ഇളകി വീണു. ട്രാഫിക് ലൈറ്റ് സംവിധാനം തകരാറിലായി. വഴിയോരങ്ങളിലുള്ള മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി.

താഴ്ന്ന പ്രദേശങ്ങള്‍ ആകെ വെള്ളത്തിലാണ്. നഗരവാസികള്‍ കഴിവതും വീടുവിട്ട് ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. നൂറുകണക്കിനു വാഹനങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അബുദാബിയില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളേയും ബാധിച്ചു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. ഇതുമൂലം പല വിമാനങ്ങളും വഴിതിരിച്ചു വിട്ടു. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുകയാണ്. കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങി. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഓഫീസുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ള ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.Heavy rain lashes uae

ഫോര്‍ട്ട്‌കൊച്ചി യുവതിയുടെ കൊലപാതകം: ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകം

'എംഎല്‍യുടെ ഭാര്യ പണി തുടങ്ങി'; മാതൃഭൂമി ചാനലിലെ റിപ്പോര്‍ട്ടറെ ലക്ഷ്യംവെച്ച് ശ്രീനിജിന്‍

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

ലോറിക്കടിയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം; ദുരൂഹതയേറുന്നു

Read more topics: Heavy rain, uae, emirates,
English summary
Heavy rain lashes uae Schools closed, flights cancelled and safety warnings issued across the emirates,
topbanner

More News from this section

Subscribe by Email