Friday February 22nd, 2019 - 8:15:pm
topbanner

എണ്ണവിലയിടിവ്: സബ്‌സിഡി വെട്ടിച്ചുരിക്കുന്നു; പ്രവാസികള്‍ക്ക് തിരിച്ചടി

NewsDesk
എണ്ണവിലയിടിവ്: സബ്‌സിഡി വെട്ടിച്ചുരിക്കുന്നു; പ്രവാസികള്‍ക്ക് തിരിച്ചടി

മനാമ: 2016 ആരംഭത്തോടെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസികള്‍ക്ക് ജീവിതച്ചെലവുകള്‍ വര്‍ദ്ധിക്കും. ആഗോളവിപണിയിലെ എണ്ണയുടെ വിലത്തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പാടുപെടുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിവധ തലങ്ങളില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നത്. 
 
ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡ് വെട്ടിക്കുറച്ചു കഴിഞ്ഞു. ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്ക് പ്രവാസികള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡ് വെട്ടിക്കുറച്ച്, സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഈ തീരുമാനെ നേരത്തെ നിലവിലുണ്ടെങ്കിലും എണ്ണവില കൂപ്പു കുത്തിയതോടെ ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അടുത്ത ദിവസം ചേരുന്ന അധികൃതരുടെ യോഗത്തിനു ശേഷം പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കും. വൈദ്യുതി, വെള്ളം എന്നിവയുടെ സബ്‌സിഡിയിലും മാറ്റമുണ്ടാകും.
 
ബഹ്‌റൈനു പുറമെ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവയും സാമ്പത്തിക പരിഷ്‌കരണത്തിന്റെ പാതയിലാണ്. എന്നാല്‍ യു.എ.ഇയില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയ്ക്ക് വകയില്ലെന്നാണ് വാര്‍ത്ത.

Viral News

English summary
Gulf countries might follow UAE in cutting fuel subsidies
topbanner

More News from this section

Subscribe by Email