Tuesday November 20th, 2018 - 11:42:pm
topbanner

യുഎഇയില്‍ സ്വര്‍ണ വില്‍പനയില്‍ കര്‍ശന നിയന്ത്രണം; എല്ലായിടത്തും ഇനി ഒരേ വില

NewsDesk
യുഎഇയില്‍ സ്വര്‍ണ വില്‍പനയില്‍ കര്‍ശന നിയന്ത്രണം; എല്ലായിടത്തും ഇനി ഒരേ വില

ദുബായ്: കടുത്ത മത്സരം നടക്കുന്ന യുഎഇ സ്വര്‍ണ വിപണയില്‍ കര്‍ശന നയന്ത്രണം നടപ്പാക്കാന്‍ യുഎഇ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജനുവരി മുതല്‍ എല്ലാ സ്വര്‍ണക്കടകളിലും ഒരേ വിലനിലവാരം നടപ്പാക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷേക് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച വിളംബരത്തില്‍ പറയുന്നു. 

ദുബായ്‌ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പില്‍ അംഗങ്ങളായ ഏതാണ് അഞ്ഞൂറോളം സ്വര്‍ണക്കടകളിലാണ് ആദ്യ ഘട്ടമായി പരിഷ്‌കാരം നടപ്പാക്കുക. ഇതന്റെ ഭാഗമായി ജ്വല്ലറികളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ സ്‌ക്രീനില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വിലനിലവാരം മാറുന്നതിനനുസരിച്ച് ദിവസം നാലുതവണ വില പരിഷ്‌കരണം ഉണ്ടാകും. കൂടാതെ സ്വര്‍ണത്തിന്റെ ഗുണമേന്മയില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷനല്‍കാനും തീരുമാനമായിട്ടുണ്ട്.

ഇതനുസരിച്ച് ഹാള്‍മാര്‍ക്ക് ചെയ്തതും ആധികാരികമായ സര്‍ട്ടിഫിക്കറ്റുമുള്ള സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുമേ വില്‍ക്കാവു. നിയമം ലംഘിക്കുന്ന ജൂവലറി ഉടമകള്‍ തടവിനു പുറമേ അരക്കോടി മുതല്‍ ഒരു കോടി രൂപവരെ പിഴയും നല്‍കണം. വ്യാജ ഹാള്‍മാര്‍ക്കിങ്ങും കള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. വിളംബരത്തിലെ മറ്റു നിയമങ്ങള്‍ ലംഘിക്കുന്നവരും തടവിനും പിഴയ്ക്കും വിധേയരാകണം.

ദുബായ് ധനവകുപ്പിന്റെ സാമ്പത്തികകാര്യ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റാണ് ഒരേസമയം എല്ലാ സ്‌ക്രീനുകളിലേക്കും ഔദ്യോഗിക വില സ്വര്‍ണ വില അയക്കുക. ജനുവരി അവസാനം ആകുമ്പോഴേക്കും എല്ലാ ജ്വല്ലറികളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ വാങ്ങുമ്പോള്‍ സര്‍വീസ് ചാര്‍ജ്ജ് ഇനിമേല്‍ ഈടാക്കുന്നതല്ല. അതേസമയം, നിര്‍ണയിക്കുന്ന വിലയിലും കുറച്ച് സ്വര്‍ണം വില്‍ക്കാന്‍ ജുവലറികള്‍ക്ക് അധികാരമുണ്ടായിരിക്കും.

Read more topics: dubai, gold, jeweller
English summary
Dubai jewellers skeptical
topbanner

More News from this section

Subscribe by Email