Wednesday September 19th, 2018 - 12:43:pm
topbanner
Breaking News

ദുബായ് അംബാസഡർ സ്കൂൾ വിദ്യാർഥികൾ ഗ്രേഡ് 10, 12 വിഷയങ്ങളിൽ ലോകത്തിൽ ഒന്നാമത്

fasila
ദുബായ് അംബാസഡർ സ്കൂൾ വിദ്യാർഥികൾ ഗ്രേഡ് 10, 12 വിഷയങ്ങളിൽ ലോകത്തിൽ ഒന്നാമത്

ദുബായ്: അംബാസഡർ സ്കൂൾ വിദ്യാർഥികൾ ഈ വർഷത്തെ ഐസിഎസ്‌ഇ (ഗ്രേഡ് 10), ഐഎസ്‌സി. (ഗ്രേഡ് 12) പരീക്ഷകളിൽ ചില വിഷയങ്ങളിൽ ലോകത്തിൽ ഒന്നാമത് എത്തി. മാത്തമാറ്റിക്സ്, കൊമേർഷ്യൽ ആപ്പ്ളിക്കേഷൻസ്, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് എന്നീ വിഷയങ്ങളിൽ നടത്തിയ പരീക്ഷകളിലാണ് 100-ഇൽ 100 മാർക്ക് സ്കോർ ചെയ്താണ് അംബാസഡർ സ്കൂൾ വിദ്യാർഥികൾ യു.എ.ഇയിലും ലോകത്തിലും ഒന്നാമതെത്തിയത്.

ഗ്രേഡ് 12 പരീക്ഷ എഴുതിയവരിൽ സയൻസ് വിഭാഗത്തിൽ അശത് ഇനാംദാർ എന്ന വിദ്യാർത്ഥിയാണ് ഈ അഭിമാനാർഹമായ നേട്ടത്തിലെത്തിയത്. മികച്ച നേട്ടം കരസ്ഥമാക്കിയവരെ സ്കൂൾ പ്രിൻസിപ്പൽ ഷീല മേനോൻ അനുമോദിച്ചു. മാത്തമാറ്റിക്സിൽ 97 ശതമാനം മാർക്ക് നേടി രികിൽ രമേശ് സ്കൂളിൽ ഒന്നാമതെത്തി. കൊമേർഷ്യൽ ആപ്പ്ളിക്കേഷൻസിൽ 100 മാർക്ക് നേടി പ്രണവ് ചാന്ദ്നാനി മിന്നും വിജയം കരസ്ഥമാക്കി. കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസിൽ നീൽ പാട്ടീരയും 100 മാർക്ക് നേടി തിളങ്ങി.

അംബാസഡർ സ്കൂളിലെ ഗ്രേഡ് 10 പരീക്ഷ എഴുതിയ 29 വിദ്യാർത്ഥികളിൽ 18 പേരും 90 ശതമാനത്തിനു മേലെ മാർക്ക് സ്കോർ ചെയ്തു. ഇംഗ്ലീഷ്, ബിയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലും അശത് സ്കൂളിൽ ഒന്നാമതെത്തി. ഗ്രേഡ് 12 കോമേഴ്‌സ് വിഭാഗത്തിൽ ബിയാങ്ക 95 ശതമാനം മാർക്ക് നേടി.

 

Read more topics: Dubai, ambassador, school
English summary
Dubai ambassador school students
topbanner

More News from this section

Subscribe by Email