Sunday November 18th, 2018 - 5:05:am
topbanner

ഡോ. പി കെ പി മുസ്തഫയെ ആദരിച്ചു

NewsDesk
ഡോ. പി കെ പി മുസ്തഫയെ ആദരിച്ചു

ദുബൈ: കണ്ണൂരിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടു ദുബൈ കണ്ണൂർ ജില്ലാ കെ എം സി സി ദുബൈ റാഷിദ് മെഡിക്കൽ സയൻസ് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സെമിനാറിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന ഡോ. പി കെ പി മുസ്തഫയെ ആദരിച്ചു. കണ്ണൂർ ജില്ലാ കലക്ടർ പി ബാലകിരൺ ഐ എ എസ് ഉപഹാരവും അനുമോദന പത്രവും സമർപ്പിച്ചു.

രാജ്യാന്തര നിലവാരത്തോടെ കണ്ണൂരിൽ ആരംഭിക്കുന്ന മാക്സ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ മാനേജിംഗ് ഡയരകർ കൂടിയാണ് ഡോ. മുസ്തഫ. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സമ്പൂർണ ഡയഗ്നോസ്റ്റിക് സെന്റർ 'മെഡി - സ്കേപ് ഇന്റർനാഷണൽ' എന്ന പേരിൽ ഉടൻ തന്നെ കണ്ണൂരിൽ പ്രവർത്തനമാരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 

മികച്ച സേവനവും ആരോഗ്യ മേഖലയിൽ രാജ്യാന്തര നിലവാരമുള്ള പദ്ധതികൾ ഒരുക്കുന്നതിനുള്ള അംഗീകാരവും കൂടിയാണ് പുരക്സര ചടങ്ങെന്ന് സംഘാടകർ അറിയിച്ചു.മുൻ മന്ത്രിയും ഖാദി ബോർഡ്‌ ചെയർമാനുമായ കെ പി നൂറുദ്ധീൻ, വി കെ അബ്ദുൽ ഖാദർ മൗലവി, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സി. സമീർ,  മാധ്യമ പ്രവർത്തകൻ പി പി ശശീന്ദ്രൻ, വാണിജ്യ - വ്യവസായ - സാമൂഹ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

English summary
Dubai KMCC Kannur District Committee, Dr. PKP Musthafa
topbanner

More News from this section

Subscribe by Email