topbanner
Sunday August 20th, 2017 - 7:31:am
topbanner

ദുബൈയില്‍ ഫെബ്രുവരി 5 കാര്‍രഹിത ദിനം ആചരിക്കുന്നു

NewsDesk
ദുബൈയില്‍ ഫെബ്രുവരി 5 കാര്‍രഹിത ദിനം ആചരിക്കുന്നു

ദുബൈയില്‍ ഫെബ്രുവരി 5 കാര്‍രഹിത ദിനം ആചരിക്കുന്നു. മലിനീകരണം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുക എന്ന സന്ദേശവുമായി ദുബൈ അടുത്തമാസം അഞ്ചിന് കാര്‍ രഹിത ദിനം ആചരിക്കും. നഗരത്തിലെ 1500 സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കുമെന്ന് ദുബൈ നഗരസഭ അറിയിച്ചു.

കാര്‍രഹിത ദിനത്തില്‍ നഗരത്തിലെ 1500 ലേറെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വ്യക്തിഗത വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യും. ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിക്ക് പ്രമുഖ സ്ഥാപന മേധാവികള്‍ പിന്തുണ അറിയിച്ചതായി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. അന്നേ ദിവസം ബസ്, മെട്രോ, സൈക്കിള്‍ എന്നിവ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ മേലുദ്യോഗസ്ഥര്‍ സൗകര്യം ചെയ്യണം. നഗരത്തിലെ താമസക്കാരും ഈ ഉദ്യമത്തില്‍ സഹകരിക്കും.

2010 മുതല്‍ ദുബൈ നഗരസഭ കാര്‍ രഹിത ദിനം ആചരിക്കുന്നു. ആദ്യവര്‍ഷം 1000 പേര്‍ മാത്രമാണ് കാര്‍ ഒഴിവാക്കിയത്. പോയ വര്‍ഷം 1070 സ്ഥാപനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ 30000 വാഹനങ്ങള്‍ റോഡില്‍ നിന്ന് ഒഴിഞ്ഞു നിന്നു. കാര്‍രഹിത ദിനത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബൈ നഗരസഭയുടെ www.dm.gov.ae വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം

Read more topics: Dubai, Car Free Day,
English summary
Dubai Car Free Day to be held on February 4th
topbanner topbanner

More News from this section

Subscribe by Email