Tuesday November 13th, 2018 - 4:02:am
topbanner

മയക്കുമരുന്നു കടത്താന്‍ ശ്രമം; വിദേശി ബഹ്‌റൈനില്‍ പിടിയില്‍

sadk
മയക്കുമരുന്നു കടത്താന്‍ ശ്രമം; വിദേശി ബഹ്‌റൈനില്‍ പിടിയില്‍

മനാമ: ബഹ്‌റൈനിലേക്ക് തലയണയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി. ബുധനാഴ്ച ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ ബംഗ്ലാദേശ് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്.

ചെക്കിംഗിനു ശേഷം യാത്രക്കാരന്‍ വിമാനത്താവളം വിടാന്‍ തുടങ്ങിയപ്പോഴാണ് രണ്ടു ബാഗുകള്‍ക്കുമൊപ്പമുള്ള തലയണ അധികൃതര്‍ ശ്രദ്ധിച്ചതും വീണ്ടും പരിശോധന നടത്തി മയക്കു മരുന്ന് പിടികൂടിയതും. 810 ഗ്രാം മയക്കുമരുന്നാണ് തലയണയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

ഇയാളെ പിന്നീട് റിമാന്റ് ചെയ്തു. തലയിണയില്‍ മയക്ക് മരുന്ന് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യാത്രയ്ക്ക് മുന്‍പ് നാട്ടില്‍ നിന്നും ഒരാള്‍ തന്നെ ഏല്‍പ്പിച്ചതാണെന്നും പ്രതി മൊഴി നല്‍കി.

 

ഡ്യൂട്ടി ഫ്രീയില്‍ നിന്നും ആറുമാസം മോഷ്ടിച്ചു; ഇന്ത്യന്‍ വനിതാ ട്രെയിനി പൈലറ്റിന് ശിക്ഷ

മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്

Read more topics: Bahrain, drug, smuggling, arrested
English summary
Bahrain, drug, smuggling, arrested
topbanner

More News from this section

Subscribe by Email