Friday November 16th, 2018 - 5:19:pm
topbanner

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം: മുതുകാടിന്റെ മാജിക്‌ഷോയും

sadk
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം: മുതുകാടിന്റെ  മാജിക്‌ഷോയും

മനാമ:ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 15, 16 തിയതികളില്‍ ഇല്യൂഷന്‍ അറേബ്യ 2016 മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും എത്തും. ബഹ്‌റൈനിനെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇല്യൂഷന്‍ അറേബ്യ ഒരുക്കുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

15ന് സ്‌കൂള്‍ കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനവും 16 നു എല്ലാവര്‍ക്കുമുള്ള ഷോയും നടക്കും. പരിപാടികള്‍ പാസുകള്‍ മൂലം നിയന്ത്രിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് കാരക്കല്‍, ഫ്രാന്‍സിസ് കൈതാരത്ത്, എന്‍.കെ. വീരമണി, സിറാജുദ്ദീന്‍, മനോഹരന്‍ പാവറട്ടി, ദേവദാസ് പങ്കെടുത്തു.

 

English summary
Bahrain, National day, Muthukad, Participation
topbanner

More News from this section

Subscribe by Email