Wednesday September 26th, 2018 - 2:33:am
topbanner

സമുദ്രാതിര്‍ത്തി ലംഘനം: ശിക്ഷാകാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

sadk
സമുദ്രാതിര്‍ത്തി ലംഘനം: ശിക്ഷാകാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

മനാമ: ബഹ്‌റൈനില്‍നിന്നു മത്സ്യ ബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ പൊലിസിന്റെ പിടിയിലായ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ നാട്ടിലേക്കു തിരിച്ചയക്കാനാവശ്യമായ നടപടികള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 14നു മത്സ്യബന്ധനത്തിനു പോയി പിടിയിലായ അഞ്ചുപേരുടെ കാര്യത്തിലാണ് ഇന്ത്യന്‍ എംബസി ഇപ്പോള്‍ ഇടപെടുമെന്ന് അറിയിച്ചത്.

തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ സുരേഷ്, വിനീഷ്, റീഗന്‍ പീറ്റര്‍, അമല്‍ രാജ്, സഹായ രാജ് തുങ്ങിയവരാണു മൂന്നുമാസം മുന്‍പ് ഖത്തര്‍ തീരദേശ സംരക്ഷണ പൊലിസിന്റെ പിടിയിലകപ്പെട്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് ഖത്തര്‍ തീരദേശ സംരക്ഷണ സേന സെപ്റ്റംബര്‍ അഞ്ചിനാണ് ഇവരെ പിടികൂടിയത്. പിന്നീട് ജയിലില്‍ അടച്ച ഇവരെ നവംബര്‍ 18ന് ബഹ്‌റൈനിലേയ്ക്കു തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ ബഹ്‌റൈനിലെത്തിയതിനു ശേഷം ഇവരുടെ ജീവിതം ഏറെ ക്ലേശകരമാണെന്നു ചൂണ്ടിക്കാട്ടി ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ എംബസിയെ സമീപിക്കുകയായിരുന്നു. ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

 

Read more topics: Bahrain, India
English summary
Bahrain, Indian,Fishermen, deport
topbanner

More News from this section

Subscribe by Email