Wednesday September 19th, 2018 - 9:25:am
topbanner
Breaking News

ജി.സി.സി ഉച്ചകോടി ഇന്നു തുടങ്ങും

sadk
ജി.സി.സി ഉച്ചകോടി ഇന്നു തുടങ്ങും

മനാമ: 37 ജി.സി.സി ഉച്ചകോടി ഇന്ന് ബഹ്‌റൈനില്‍ തുടങ്ങും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധി സംഘങ്ങളും സംബന്ധിക്കും. അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. അറബ് മേഖലയുടെ സുരക്ഷ, എണ്ണ വില സ്ഥിരത, ഗള്‍ഫ് യൂനിയന്‍, അംഗരാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കല്‍, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയിലൂടെ രണ്ട് ദിവസം അറബ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായും ബഹ്‌റൈന്‍ മാറും. അമേരിക്കയില്‍ പുതിയ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള സാഹചര്യങ്ങള്‍, രണ്ട് വര്‍ഷമായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന എണ്ണ വില സ്ഥിരത കൈവരിക്കുന്നതിനുള്ള നടപടികള്‍ എന്നിവയും ചര്‍ച്ചയില്‍ ഉയര്‍ന്ന് വരും.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ബ്രിട്ടനില്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് അറബ് ലോകത്തേക്ക് തെരേസ മേയ് എത്തുന്നത്. 1981ല്‍ ജി.സി.സി രൂപീകരിക്കപ്പെട്ട ശേഷം ഇത് ഏഴാം പ്രാവശ്യമാണ് ബഹ്‌റൈന്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

 

Read more topics: Bahrain, GCC, Summit
English summary
Bahrain, GCC, Summit
topbanner

More News from this section

Subscribe by Email