topbanner
Monday December 18th, 2017 - 10:45:am
topbanner
topbanner

ദുബായില്‍ തീ പിടിച്ച ഹോട്ടലില്‍ നടന്‍ ബാബുരാജും

NewsDesk
ദുബായില്‍ തീ പിടിച്ച ഹോട്ടലില്‍ നടന്‍ ബാബുരാജും

പുതുവര്‍ഷത്തില്‍ വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് നടനും സംവിധായകനുമായ ബാബുരാജ്. കഴിഞ്ഞദിവസം ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലില്‍ ബാബുരാജും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

രക്ഷപ്പെട്ടെങ്കിലും താരം ഇപ്പോഴും അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനായിട്ടില്ല. തീപടരുന്ന് പിടിക്കുമ്പോള്‍ ഹോട്ടലിന്റെ അമ്പത്തിയഞ്ചാം നിലയിലായിരുന്നു ബാബുരാജും സംഘവും.ബാബുരാജ് സംവിധാനം ചെയ്യുന്ന സ്‌കോച്ച് വിസ്‌കി എന്ന ചിത്രത്തിനായി ബുര്‍ജ് ഖലീഫയിലെ പുതുവത്സരാഘോഷം ചിത്രീകരിക്കാന്‍ എത്തിയതായിരുന്നു ബാബുരാജും സംഘവും.

പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്ന സഹപ്രവര്‍ത്തകരാണ് അറിയിച്ചത്.ഉടന്‍തന്നെ താഴേയ്ക്ക് ഓടുകയായിരുന്നുവെന്ന് ഒരുമണിക്കൂര്‍ നീണ്ട ഓട്ടത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ അത് പറയാന്‍ വാക്കുകള്‍ മതിയാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.മൂന്നുപ്രാവശ്യം അറ്റാക്ക് വന്ന എഴുപത് കാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ തോളിലേറ്റിയായിരുന്നു ഓടിയതെന്ന് ബാബുരാജ് പറയുന്നു.

ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇപ്പോള്‍ കയ്യില്‍ അവശേഷിക്കുന്നില്ലെന്ന് ബാബുരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടും മറ്റ് ലഗേജുകളും എല്ലാം കത്തിയമര്‍ന്നു. ഇപ്പോള്‍ സമീപത്തെ മറ്റൊരു ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. ഇനി എന്ന് നാട്ടില്‍ തിരിച്ചു വരാനാകുമെന്നു പോലും ഉറപ്പില്ലെന്ന് ബാബുരാജ് പറഞ്ഞു.

 

English summary
Malayalam actor Babu raj Dubai seeks cause of massive hotel fire at New Year
topbanner topbanner

More News from this section

Subscribe by Email