Wednesday April 24th, 2019 - 5:56:am
topbanner
topbanner

ആംബുലന്‍സുമായ് ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സി യുടെ സ്നേഹാദരം

Neethu
ആംബുലന്‍സുമായ് ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സി യുടെ സ്നേഹാദരം

ദുബായ്: കാസർകോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുംബോള്‍ ലൈബ എന്ന ഒരു കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും തമീമിന് കെ എം സി സി നല്‍കുന്ന ആദരം ഏറെ മഹത്തരമാണെന്നും ദുബായ് കെ എം സി സി സംസ്ഥാന ജനഃസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു.ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി അല്‍ബറഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ തമീമിന് നല്‍കിയ സ്നേഹോപഹാര ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്‍റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞുലൈബയുടെ ജീവന്‍ പിടിച്ചു നിര്‍ത്തുന്നതിന്ന് വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആറര മണിക്കൂര്‍ സമയം കൊണ്ട് തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് ഓടിച്ചെത്തി ചരിത്രത്തിലേക്ക് ഓടിക്കയറിയ കാസറകോട് അടുക്കത്ത് വയല്‍ തമീം നടത്തിയത് തുല്യതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന്‍റെ ആത്മധൈര്യം ഒരു കുരുന്നു ജീവനെ രക്ഷിച്ചു. കാസർകോടിന് തന്നെ അഭിമാനമായി മാറിയ തമീമിന് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന സനേഹാദരവുകളും ചരിത്രത്തില്‍ ഇടം പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നേയാണ് മണ്ഡലം കമ്മിറ്റിയെ മികവുറ്റതാക്കുന്നത് . അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തൊട്ടും ഭാഗം, ദുബായ് കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചെർക്കള, മഹാത്മാ കോളേജ് വൈസ് പ്രിൻസിപാൽ ലത്തീഫ് ഉളുവാർ, കുമ്പള അക്കാദമി എം ഡി ഖലീൽ മാസ്റ്റർ, ദുബായ് കെഎംഎ സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറർ മുനീർ ചെർക്കള, റാസൽ കൈമ കെ എം സി സി ജില്ലാ ട്രഷറർ ഹമീദ് ബെള്ളൂർ, ജില്ലാ മണ്ഡലം ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, നൂറുദ്ദീൻ സി എച്, റഷീദ് ഹാജി കല്ലിങ്കാൽ, അയ്യൂബ് ഉറുമി, ടി കെ മുനീർ ബന്ദാട്, യൂസുഫ് മുക്കൂട്, ഡോക്ടർ ഇസ്മായിൽ, റഫീഖ് മാങ്ങാട്, അഷ്‌റഫ് ബായാർ, സുബൈർ കുബണൂർ, അസീസ് ബെള്ളൂർ, സലിം ചെരങ്ങായി, ഇ ബി അഹമ്മദ് ചെടയ്ക്കാൽ, ഐ പി എം ഇബ്രാഹിം, സിദ്ദീഖ് ചൗക്കി, കരീം മൊഗർ, റഹ്മാൻ പടിഞ്ഞാർ, മുനീഫ് ബദിയടുക്ക കെ എം സി സി മുൻ മണ്ഡലം സെക്രട്ടറി അഷ്‌റഫ് തങ്ങൾ എസ് കെ എസ് എസ് എഫ് ദുബായ് കാസറഗോഡ് ജില്ലാ പ്രസിഡന്റ സിദ്ദീഖ് കനിയടുക്കം, സെക്രട്ടറി സുബൈർ മാങ്ങാട് മുനിസിപ്പൽ പഞ്ചായത്ത്ഭാരവാഹികളായ ഫൈസൽ മുഹ്‌സിൻ, ഹസ്കർ ചൂരി, തല്ഹത് തളങ്കര, സുബൈർ അബ്ദുല്ല, ഗഫൂർ ഊദ്, എം എസ് ഹമീദ് ഗോളിയടുക്ക, അബ്‌ദുല്ല ബെളിഞ്ച, ഉപ്പി കല്ലിങ്ങായി, ഖലീൽ ചൗക്കി, ഷുഹൈൽ കോപ്പ. റഫീഖ് ചെരങ്ങായി, കബീർ, കാദർ പൈക നാസർ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിൽ, അബ്ദുറഹ്മാൻ തോട്ടിൽ, ജ്‌കുഞ്ഞാമു കീഴുർ, നസീർ ഹൈവ, ശകീൽ എരിയാൽ, തഹ്‌ശി മൂപ്പ, ബഷീർ മജൽ തുടങ്ങിയവർ സംബന്ധിച്ചു, ഷംസുദീൻ പാടലടുക്ക, ഖിറാഅത് നടത്തി,

ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷർ ഫൈസൽ പാട്ടേൽ നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചക്യാഷ് അവാർഡും സ്നേഹോപഹാരവും ദുബായ് കെ എം സി സി കാസറകോട് ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി തമീമിന് കൈമാറി

Read more topics: dubai, inauguration, Award
English summary
Award of thanem
topbanner

More News from this section

Subscribe by Email