Thursday March 21st, 2019 - 9:48:pm
topbanner
topbanner

യുഎഇയിലെ 'അല്‍ മനാമ' സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളി ഉടമ രാജ്യം വിട്ടു

NewsDesk
യുഎഇയിലെ 'അല്‍ മനാമ' സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളി ഉടമ രാജ്യം വിട്ടു

യുഎഇയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ 'അല്‍ മനാമ' മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. സംഭവത്തെത്തുടര്‍ന്ന് ജീവനക്കാരും വിതരണക്കാരും പ്രതിഷേധവുമായി രംഗത്ത്. ജീവനക്കാര്‍ക്കും ബാങ്കുകള്‍ക്കും വിതരണക്കാര്‍ക്കും പണം നല്‍കാതെയാണ് അപ്രതീക്ഷിതമായി സ്ഥാപനം അടച്ചുപൂട്ടിയത്.

നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് മലയാളിയായ അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ളതാണ് അല്‍ മനാമ ഗ്രൂപ്പ്.

Al Manama Supermarke chain in the UAE has downed shutters

അല്‍ മനാമ ഗ്രൂപ്പില്‍ ജൂണ്‍ മാസം മുതല്‍ക്കാണ് സാമ്ബത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ പറയുന്നു. കോടിക്കണക്കിന് ദിര്‍ഹമാണ് സ്ഥാപനത്തില്‍ നിന്ന് വിതരണക്കാര്‍ക്ക് കിട്ടാനുള്ളത്. ലോക്കല്‍ സ്‌പോണ്‍സര്‍ പോലും അറിയാതെയാണ് ഉടമയായ അബ്ദുല്‍ ഖാദര്‍ സബീര്‍ രാജ്യം വിട്ടതെന്നും പരാതിയുണ്ട്.

Al Manama Supermarke chain in the UAE has downed shutters

വിതരണക്കാര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായപ്പോള്‍ പണം എത്രയും വേഗം തന്നുതീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയതിനാല്‍ വിതരണക്കാര്‍ കാത്തിരിന്നുവെങ്കിലും വഞ്ചിതരായതറിഞ്ഞപ്പോള്‍ പരാതിപ്പെടുകയായിരുന്നെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Al Manama Supermarke chain in the UAE has downed shutters

Viral News

English summary
An Indian Malayali supermarket chain in the UAE has downed shutters
topbanner

More News from this section

Subscribe by Email