Wednesday June 20th, 2018 - 3:01:am
topbanner
Breaking News

കുറ്റവാളിരളെ പിടിക്കുന്നതിന് 500 ഓളം പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഷാര്‍ജ പോലീസ്

Jikku Joseph
കുറ്റവാളിരളെ പിടിക്കുന്നതിന് 500 ഓളം പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഷാര്‍ജ പോലീസ്

ഷാര്‍ജ: ഷാര്‍ജയില്‍ കുറ്റവാളികളെ പിടികൂടുന്നതിന് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് ഒരുങ്ങുന്നു.വിവിധയിടങ്ങളിലായി 500 ഓളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുക. അതേസമയം കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായും പൊലീസ് വ്യക്തമാക്കി.

2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ കുറ്റങ്ങളും അല്ലാത്ത കുറ്റകൃത്യങ്ങളും കുറഞ്ഞുവെന്നാണ് പൊലീസിന്റെ കണക്ക്. 2015-ല്‍ 15114 ക്രിമിനല്‍ കുറ്റങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2016-ല്‍ അത് 13638 ആയി കുറഞ്ഞു. വാഹനാപകടങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം കുറവ് വന്നു. അപകടമരണ നിരക്കും കുറഞ്ഞു. 2015-ല്‍ 159 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചപ്പോള്‍ 2016-ല്‍ അത് 131 ആയി കുറഞ്ഞു. വലിയ അപകടങ്ങളടെ എണ്ണത്തില്‍ 10.6 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മയക്കുമരുന്ന് കേസുകളില്‍ എമിറേറ്റില്‍ ചെറിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 453 കേസുകളാണ് 2015-ല്‍ ഷാര്‍ജയില്‍ രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ 2016-ല്‍ അത് 643 ആയി ഉയര്‍ന്നു. കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. 500 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതോടെ എമിറേറ്റിലെ മൊത്തം നിരീക്ഷണ ക്യാമറകളുടെ എണ്ണം ഏഴായിരം ആയി ഉയരും. കുറ്റകൃത്യങ്ങള്‍ കുറക്കുന്നതില്‍ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

English summary
500 surveillance camera in sharjah

More News from this section

Subscribe by Email