Tuesday September 25th, 2018 - 3:29:am
topbanner

കുവൈത്ത്​ ബ​സ് അ​പ​ക​ടം ; മലയാളികളടക്കം 18 പേ​ര്‍ മ​രി​ച്ചു

NewsDesk
കുവൈത്ത്​ ബ​സ് അ​പ​ക​ടം ; മലയാളികളടക്കം 18 പേ​ര്‍ മ​രി​ച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്​ മലയാളികളടക്കം 18 പേര്‍ മരിച്ചു. കണ്ണൂർ ശ്രീകണ്ഠ​പുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. ക​ബ്​​ദ്​ അ​ര്‍​താ​ല്‍ റോ​ഡി​ല്‍ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.30 ഒാ​ടെ ബു​ര്‍​ഗാ​ന്‍ ഗേ​റ്റി​ന്​ പി​ന്നി​ലാ​യാ​ണ്​​​ സം​ഭ​വം.

എ​തി​ര്‍ ദി​ശ​യി​ല്‍ വേ​ഗ​ത്തി​ല്‍ വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ല​ധി​ക​വും വി​ദേ​ശി​ക​ളാ​ണ്. ക​ബ്​​ദി​ലെ ബു​ര്‍​ഗാ​ന്‍ എ​ണ്ണ​പ്പാ​ട​ത്തി​ന്​ സ​മീ​പ​മു​ള്ള ബു​ര്‍​ഗാ​ന്‍ ഡ്രി​ല്ലി​ങ്​ കമ്പനി​യി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. രണ്ട്​ മലയാളികളെ കൂടാതെ അഞ്ച്​ ഇന്ത്യക്കാരുമുണ്ടെന്നാണ്​ വിവരം.

ഗ​ള്‍​ഫ്​​സ്​​പി​ക്, ഹി​സ്​​കോ എ​ന്നീ ക​രാ​ര്‍ ക​മ്ബ​നി​ക​ളി​ല്‍​നി​ന്നു​ള്ള ജീ​വ​ന​ക്കാ​രു​മാ​യി പോ​യ ബ​സു​ക​ളാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബ​സു​ക​ളി​ലൊ​ന്നി​​െന്‍റ ഡ്രൈ​വ​ര്‍ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ഇ​യാ​ള്‍ പ​രി​ക്കു​ക​ളോ​ടെ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തെ​ളി​വെ​ടു​പ്പ്​ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി റോ​ഡി​ല്‍ ചി​ത​റി​ക്കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ടു​ത്തു​മാ​റ്റി. മ​രി​ച്ച​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ക​ബ്​​ദ്, വ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും​ പെ​ട്രോ​ളി​യം പ്രോ​ജ​ക്​​ടു​ക​ളി​െ​ല​യും അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി.

Read more topics: Kuwait, bus, accident,
English summary
18 people killed in Kuwait bus collision
topbanner

More News from this section

Subscribe by Email