Thursday March 21st, 2019 - 1:16:am
topbanner
topbanner

ദോഹ ഹൈദരാബാദ് യാത്രയ്ക്കിടെ 11 മാസമുള്ള കുഞ്ഞ് മരിച്ചു

suji
ദോഹ ഹൈദരാബാദ് യാത്രയ്ക്കിടെ 11 മാസമുള്ള കുഞ്ഞ് മരിച്ചു

ഹൈദരാബാദ് ; ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിക്കിടെ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് വിമാനത്തിനുള്ളില്‍ വച്ച് മരിച്ചു. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം.
ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എസ് ആര്‍ 500 ലായിരുന്നു അര്‍ണവിന്റെയും മാതാപിതാക്കളുടേയും യാത്ര. അനില്‍ വര്‍മ്മയാണ് അര്‍ണവിന്റെ പിതാവിന്റെ പിതാവ് .

Viral News

Read more topics: baby died , doha hyderabad trip
English summary
11 month baby died
topbanner

More News from this section

Subscribe by Email