Wednesday November 21st, 2018 - 11:36:am
topbanner

എം.പിമാരുടെ ശമ്പളവര്‍ധന അനാവശ്യമല്ലേ; വരുണ്‍ ഗാന്ധി

Anju N C
എം.പിമാരുടെ ശമ്പളവര്‍ധന അനാവശ്യമല്ലേ; വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വന്തം ശമ്പളം വര്‍ധിപ്പിക്കാനുള്ള എം.പിമാരുടെ അധികാരത്തെ ചോദ്യം ചെയ്ത് ബിജെപി എം.പി വരുണ്‍ ഗാന്ധി. എം.പിമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കേണ്ട കാര്യമുണ്ടോയെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിലേത് പോലെ ശമ്പളവര്‍ധന നടപ്പാക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തന്നിഷ്ടത്തിന് വാരിക്കോരിയെടുക്കുന്ന ഈ രീതി ജനാധിപത്യ സങ്കല്‍പ്പത്തിന്റെ ആണിക്കല്ലിളക്കുന്ന നടപടിയാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ 400 ശതമാനം വര്‍ധനയാണ് ഉണ്ടായത്. പ്രതിഫലം വര്‍ധിച്ചതല്ലാതെ ജോലിയോ ഉത്തരവാദിത്തങ്ങളോ കൂടിയിട്ടില്ലെന്നും പാര്‍ലമെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ ലോക്‌സഭ ചേരുന്ന ദിവസങ്ങള്‍ പത്ത് വര്‍ഷത്തിനിടെ ക്രമേണ കുറയുകയാണ് ചെയ്തത്.

എംപിമാരുടെ ശ്രദ്ധയൊക്കെ ഏതു കാര്യത്തിലാണെന്ന ആക്ഷേപവും വരുണ്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായി.
   

English summary
varun gandhi questions MP's right to hike own salaries
no relative items
topbanner

More News from this section

Subscribe by Email