Wednesday June 20th, 2018 - 10:06:pm
topbanner
Breaking News

യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വീഡിയോ ഉമ്മന്‍ ചാണ്ടി പുറത്തിറക്കി

NewsDesk
യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വീഡിയോ ഉമ്മന്‍ ചാണ്ടി പുറത്തിറക്കി

വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് വീഡിയോയുടെ പ്രകാശനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ എന്‍ എ ഖാദറിനു വേണ്ടി അബുദാബി കണ്ണമംഗലം പഞ്ചായത്ത് കെ എം സി സിയാണ് വീഡിയോ പുറത്തിറക്കിയത്.

പ്രവാസി വോട്ടടക്കം ഒട്ടേറെ നൂതനമായ ആശയങ്ങള്‍ക്ക് തുടക്കം കുറിച്ച അഡ്വ കെ എന്‍ എ ഖാദര്‍ തുടര്‍ന്നും പ്രവാസികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനുണ്ടാകുമെന്ന് അബുദാബി കണ്ണമംഗലം പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് എം കെ മൂപ്പന്‍ പറഞ്ഞു. വേങ്ങര മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയ വികസന പദ്ധതികളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെ എം സി സി ഭാരവാഹികളായ ഹസന്‍ അരീക്കന്‍, ഷിഹാബ്, റഷീദ്, ഫൈസല്‍ ചെടിയമ്മല്‍, ക്യാമറാമാന്‍ സയ്യിദ് നജുമുദീന്‍ എന്നിവര്‍ പങ്കെടുത്തു.

Read more topics: udf, Vengara, Election,
English summary
udf vengara election song oommen chandy

More News from this section

Subscribe by Email