Wednesday December 19th, 2018 - 11:43:am
topbanner

ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയോഗം; പ്രസിഡന്റ് സ്ഥാനം ചര്‍ച്ചയായില്ല; തീരുമാനം നീണ്ടേക്കും

Aswani
ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയോഗം; പ്രസിഡന്റ് സ്ഥാനം ചര്‍ച്ചയായില്ല; തീരുമാനം നീണ്ടേക്കും

തൃശൂര്‍: സംസ്ഥാന അധ്യക്ഷനില്ലാതെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റി, ഭാരവാഹി യോഗം തൃശൂരില്‍ ചേര്‍ന്നു. പ്രസിഡന്റ് സ്ഥാനത്തെപറ്റി ചര്‍ച്ചയുണ്ടായില്ലെങ്കിലും പ്രസിഡന്റ് പ്രഖ്യാപനം വൈകുന്നതില്‍ അംഗങ്ങള്‍ ആശങ്കയറിയിച്ചതായാണ് സുചന.

ബി.ജെ.പി. സംസ്ഥാന സമിതിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിട്ടും പ്രസിഡന്റ് സ്ഥാനത്തെപറ്റി വ്യക്തമായ ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നെങ്കിലും ആര്‍.എസ്.എസ്. കേന്ദ്രങ്ങളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ കുടെ കണക്കിലെടുത്തുകൊണ്ടായിരിക്കുമെന്നത് പ്രസിഡന്റ് പ്രഖ്യാപനം അനിശ്ചിതമായി നീണ്ടേക്കുമെന്ന സൂചനയാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം നല്‍കുന്നതെന്നാമ് സുചന.

ഗവണ്‍മെന്റിന്റെ ജനക്ഷേമപദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളിലെക്കെത്തിക്കേണ്ടതിന്റെ പ്രചാരണ പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിനായാണ് ഇന്നലെ തൃശുരില്‍ യോഗം ചേര്‍ന്നതെങ്കിലും സംസ്ഥാന അധ്യക്ഷനില്ലാതെ എങ്ങിനെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് ആശങ്കയിലാണ് കോര്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും.കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വന്നത്. ഒ. രാജഗോപാല്‍ എം.എല്‍.എ., പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധകൃഷ്ണന്‍, എം.ടി. രമേശ്, തുടങ്ങിയവര്‍ പങ്കെടുത്തു. വി. മുരളീധരന്‍ എം.പി യോഗത്തില്‍ പങ്കെടുത്തില്ല.

 

Read more topics: thrissur, bjp, State core committee
English summary
BJP State core committee meet; President's position did not discuss; The decision may go on
topbanner

More News from this section

Subscribe by Email