Tuesday November 20th, 2018 - 7:08:pm
topbanner

ഷാര്‍ജയില്‍ വാഹനാപകടം; മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

NewsDesk
ഷാര്‍ജയില്‍ വാഹനാപകടം; മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ഷാര്‍ജ: ദുബായ് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ മൂന്നു മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍(19) എന്നിവരാണ് മരിച്ചത്.

മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നു മടങ്ങുമ്പോള്‍ വെള്ളിയാഴ്ച രാത്രി 12നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചു മറിയുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ചികിത്സയിലാണ്.

അസ്മിതിന്റെ പിതാവ് അഷ്‌റഫ് ദുബായില്‍ റസ്റ്ററന്റന് ബിസിനസ് നടത്തിവരികയാണ്. ഹാജറയാണ് മാതാവ്. സഹോദരങ്ങള്‍: അര്‍ഷദ്, അഫ്‌സല്‍, ഹാഷിര്‍, അജ് വദ്, ഫാത്തിമ. അസ്മിതടക്കം എല്ലാവരും നാട്ടില്‍ അവധിക്ക് പോയിരുന്നു. പരീക്ഷയുള്ളത് കാരണം അസ്മിത് ഒരാഴ്ച മുന്‍പ് മടങ്ങിയതാണ്. മദാം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

Read more topics: Keralite, student, Sharjah, accident
English summary
Three Keralite students die in Sharjah accident
topbanner

More News from this section

Subscribe by Email