Wednesday September 26th, 2018 - 1:29:am
topbanner

അതിവേഗ പാതയെന്ന് ഉദ്ദേശിച്ചത് റെയില്‍ പാതയെന്ന് തോമസ് ഐസക്

NewsDesk
അതിവേഗ പാതയെന്ന് ഉദ്ദേശിച്ചത്  റെയില്‍ പാതയെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേരളകോണ്‍ഗ്രസില്‍ അതിവേഗ പാതയെന്ന് ഉദ്ദേശിച്ചത് റെയില്‍ പാതയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് . എക്‌സ്പ്രസ് ഹൈവേ എന്ന ആശയം വരാതിരിക്കാനാണ് റെയില്‍ പാത എന്ന ആശയം മുന്നോട്ട് വച്ചതെന്നും തോമസ് ഐസക് വ്യക്തമാക്കി. അതിവേഗ റെയില്‍ പാത കേരളത്തിലെ എക്‌സ്പ്രസ് ഹൈവയെ അനാവശ്യമാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് അതിവേഗ റെയില്‍പാത എന്നത് റിപ്പോര്‍ട്ട് വായിച്ച് നോക്കിയിരുന്നെങ്കിലും ആളുകള്‍ക്ക് മനസിലാകുമായിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസമാണ് പഠനകോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന പിണറായി വിജയന്‍ സിപിഎമ്മിന്റെ വികസന നയം അവതരിപ്പിച്ചത്.

ആറുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എത്താനുള്ള വഴി ആരായണമെന്ന് ആവശ്യപ്പെട്ടിരുന്നു. റോഡുകളുടെ അടിസ്ഥാന സൗകര്യ സൗകര്യ വികസനത്തെ കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഇക്കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ കുറിച്ച് പിന്നീട് സംസാരിച്ച തോമസ് ഐസക് അതിവേഗ കോറിഡോര്‍ എന്നു വിശദീകരിച്ചു.

Read more topics: thomas isaac, cpm, study, congress
English summary
thomas isaac cpm study congress
topbanner

More News from this section

Subscribe by Email